LiveTV

Live

National

പ്രവാസികളെ രണ്ട് ഘട്ടമായി നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

രണ്ടാം ഘട്ടത്തിൽ യു.എസ്, ബ്രിട്ടൻ, ഇറാൻ തുടങ്ങിയ മറ്റ് രാജ്യങ്ങളിലുള്ളവർ ഉൾപ്പെടും. കപ്പൽമാർഗം ആകും ഇവരെ കൊണ്ടുവരുക എന്നാണ് റിപ്പോർട്ടുകൾ.

പ്രവാസികളെ രണ്ട് ഘട്ടമായി നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

കോവിഡിനെത്തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ രണ്ട് ഘട്ടങ്ങളിലായി നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ആദ്യഘട്ടത്തില്‍ ഗർഫ്, തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് നാട്ടിലെത്തിക്കുക. മെയ് 4 ശേഷം ഇളവ് ലഭിച്ചാൽ ഭാഗികമായി സർവീസ് നടത്താൻ സജ്ജമാകാൻ എയർ ഇന്ത്യ, ജീവനക്കാർക്ക് നിർദേശം നൽകി.

ലക്ഷക്കണക്കിന് പ്രവാസികളാണ് വിവിധ രാജ്യങ്ങളിൽനിന്നായി തിരിച്ച് വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളത്. അതിനാൽ ഇവരെയെല്ലാം രണ്ടു ഘട്ടമായി കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്. ഗൾഫ്, തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, യൂറോപ്പ് എന്നിങ്ങനെ 24 രാജ്യങ്ങളിൽ നിന്നുള്ളവരെ ആണ് ആദ്യഘട്ടത്തിൽ കൊണ്ടുവരിക. ഈ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരിൽ ഭൂരിഭാഗവും തൊഴിൽ നഷ്ടം നേരിടുന്നവരും ഹ്രസ്വകാല ടൂറിസ്റ്റ് വിസകളിൽ എത്തിയവരും ആണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.

രണ്ടാം ഘട്ടത്തിൽ യു.എസ്, ബ്രിട്ടൻ, ഇറാൻ തുടങ്ങിയ മറ്റ് രാജ്യങ്ങളിലുള്ളവർ ഉൾപ്പെടും. കപ്പൽമാർഗം ആകും ഇവരെ കൊണ്ടുവരുക എന്നാണ് റിപ്പോർട്ടുകൾ. ഇതിനായി ഐ.എന്‍.എസ് ജലാശ്വ അടക്കം 3 യുദ്ധക്കപ്പലുകൾ നാവിക സേന സജ്ജമാക്കിയിട്ടുണ്ട്. മെയ് മാസത്തിൽ തുടങ്ങി ജൂൺ വരെ നീണ്ടുനിൽക്കുന്നതായിരിക്കും രക്ഷാദൗത്യം. ഇതിനിടെ സാധ്യമായാൽ മെയ് പകുതിയോടെ ഭാഗികമായി സർവീസ് നടത്താൻ എയർ ഇന്ത്യ സജ്ജമായി. ആവശ്യമായ സജ്ജീകരണങ്ങൾ ഇതിനായി ഒരുക്കാൻ പൈലറ്റുമാർ അടക്കമുള്ള ജീവനക്കാർക്ക് കമ്പനി നിർദ്ദേശം നൽകി. മെയ് നാലുമുതൽ വലിയ ഇളവുകൾ അടച്ചുപൂട്ടലിൽ ഉണ്ടാകുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ് എയർ ഇന്ത്യയുടെ നീക്കം.