LiveTV

Live

National

ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

ഇന്ന് രാവിലെയാണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ സത്ബീര്‍ സിംഗിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്...

ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

ഭാര്യക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകം ഭര്‍ത്താവിനെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുഗ്രാമിലെ 54കാരനായ സത്ബീര്‍ സിംഗിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.

കുറച്ച് ദിവസങ്ങളായി അസുഖബാധിതയായിരുന്ന സത്ബീര്‍ സിംഗിന്റെ ഭാര്യയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ സത്ബീര്‍ സിംഗിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അന്തര്‍ സംസ്ഥാന തൊഴിലാളികളെ രാജസ്ഥാന്‍ തിരിച്ചയച്ചു തുടങ്ങി
Also Read

അന്തര്‍ സംസ്ഥാന തൊഴിലാളികളെ രാജസ്ഥാന്‍ തിരിച്ചയച്ചു തുടങ്ങി

54കാരനായ സത്ബീര്‍ സിംഗ് നിലവില്‍ ജോലികളൊന്നും ചെയ്യുന്നില്ല. അദ്ദേഹത്തിന്റെ മകന്‍ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റാണ്. മകനും ഭാര്യയും വീട്ടില്‍ തന്നെയാണ് താമസം. രാത്രിയില്‍ എപ്പോഴോ ആണ് സത്ബീര്‍ സിംഗ് തൂങ്ങി മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും കുടുംബം എന്തെങ്കിലും ആരോപണങ്ങളോ സംശയങ്ങളോ ഉന്നയിച്ചിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നല്‍കുകയായിരുന്നു.