LiveTV

Live

National

പഞ്ചാബില്‍ ലോക്ക് ഡൌണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

ലോക്ഡൗൺ നീട്ടുമെങ്കിലും നിയന്ത്രണങ്ങളിൽ ഇളവുണ്ടായിരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പ്രഖ്യാപിച്ചു

പഞ്ചാബില്‍ ലോക്ക് ഡൌണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ​ഞ്ചാ​ബി​ൽ ലോ​ക്ക്ഡൗ​ൺ വീ​ണ്ടും നീ​ട്ടി. ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടാന്‍ പ​ഞ്ചാ​ബ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. കേന്ദ്ര നിര്‍ദ്ദേശത്തെക്കൂടാതെ സംസ്ഥാന സർക്കാർ ഒറ്റക്കെടുത്ത തീരുമാനമാണിത്. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ പഞ്ചാബ് സർക്കാർ ലോക്ഡൗൺ നീട്ടണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

ലോക്ഡൗൺ നീട്ടുമെങ്കിലും നിയന്ത്രണങ്ങളിൽ ഇളവുണ്ടായിരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പ്രഖ്യാപിച്ചു. എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ ഏ​ഴു മു​ത​ൽ പ​തി​നൊ​ന്നു​വ​രെ ക​ട​ക​ൾ തു​റ​ക്കാ​മെ​ന്നും ഈ ​സമ​യം ആ​ളു​ക​ൾ​ക്ക് പു​റ​ത്തി​റങ്ങാ​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. നി​ല​വി​ലെ ലോ​ക്ക്ഡൗ​ൺ മെയ് മൂ​ന്നി​നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

അതേസമയം, രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31,000 കടന്നു. 24 മണിക്കൂറിനിടെ 1897 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 73 പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണ സംഖ്യ 1007 ആയി ഉയർന്നു. അതേസമയം, 7696 പേർക്ക് രോഗം ഭേദമായെന്ന് കേന്ദ്ര സർക്കാറിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 827 പേർക്ക് രോഗം ഭേദമായി. എന്നാൽ ഗുജറാത്തിലും മഹാരാഷ്ട്രയിലും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്.