LiveTV

Live

National

ലോക്ക് ഡൌണിനിടെ കേദാര്‍നാഥ് ക്ഷേത്ര നട തുറന്നു; ആദ്യ പൂജ നരേന്ദ്ര മോദിക്ക് വേണ്ടി

പ്രത്യേക പൂജ നടത്തുന്നതിനായി ക്ഷേത്രം ചൊവ്വാഴ്‌ച വൈകിട്ട് അലങ്കരിച്ചിരിന്നു

ലോക്ക് ഡൌണിനിടെ കേദാര്‍നാഥ് ക്ഷേത്ര നട തുറന്നു; ആദ്യ പൂജ നരേന്ദ്ര മോദിക്ക് വേണ്ടി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി പൂജ നടത്തി കേദാർനാഥ് ക്ഷേത്ര സമിതി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടെ ഇന്ന് രാവിലെ കേദാർനാഥിലെ പതിനൊന്നാമത്തെ ജ്യോതിർലിംഗത്തിന്‍റെ വാതിലുകൾ രാവിലെ 6.10ന് തുറന്നാണ് പൂജ നടത്തിയത്.

കേദാർനാഥ് ക്ഷേത്രത്തിന്‍റെ നട തുറന്ന ശേഷമുള്ള ആദ്യ പൂജയാണ് മോദിക്ക് വേണ്ടി നടന്നതെന്ന് ക്ഷേത്ര സമിതി വ്യക്തമാക്കി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ കമ്മിറ്റി അംഗങ്ങളും ഭരണസമിതിയിലുള്ളവരും മാത്രമാണ് പൂജയിൽ പങ്കെടുത്തത്. മോദിക്ക് വേണ്ടി 'രുദ്രാഭിഷേക്' നടത്തിയതായി ക്ഷേത്രം അധികാരികൾ വ്യക്തമാക്കി.

പ്രത്യേക പൂജ നടത്തുന്നതിനായി ക്ഷേത്രം ചൊവ്വാഴ്‌ച വൈകിട്ട് അലങ്കരിച്ചിരിന്നു. 10 ക്വിന്‍റല്‍ പൂക്കളാണ് ഇതിനായി ഉപയോഗിച്ചതെന്ന് ഭാരവഹികൾ വ്യക്തമാക്കുന്നു. പുലർച്ചെ മൂന്നുമണിയോടെ പുരോഹിതരുടെയും ക്ഷേത്ര ഭാരവാഹികളുടെയും മേൽനോട്ടത്തിൽ പൂജയുടെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ഹിമാലയത്തിലെ പ്രധാന ക്ഷേത്രങ്ങളായ കേദാർനാഥ്, ബദരിനാഥ്, ഗംഗോത്രി, യമുനേത്രി എന്നിവ എല്ലാ വർഷവും ഏപ്രിൽ മേയ് മാസങ്ങളിലാണ് തുറക്കുക. വിവിധ ദിവസങ്ങളിലായിട്ടാണ് ക്ഷേത്രം തുറക്കുക.