LiveTV

Live

National

രാജ്യത്ത് കോവിഡ് മരണം ആയിരം കടന്നു

പരീക്ഷകൾ വേണ്ടെന്നും നേരത്തെ നടത്തിയ പരീക്ഷകളുടെയും നിരന്തര മൂല്യനിർണയത്തിന്റെയും അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കണമെന്നാണ് ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളുടെ നിലപാട്

രാജ്യത്ത് കോവിഡ് മരണം ആയിരം കടന്നു

രാജ്യത്ത് കോവിഡ് മരണം ആയിരം കടന്നു. 24 മണിക്കൂറിനിടെ 71 മരണങ്ങളും 1813 പുതിയ കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്താകെ രോഗം ബാധിച്ചവരുടെ എണ്ണം മുപ്പത്തി ഒന്നായിരത്തി എഴുന്നൂറ്റി എണ്‍പത്തി ഏഴായി.

ഡൽഹിയിൽ മരണം 54ഉം രോഗബാധിതർ 3314ഉം ആയി. രാജ്യത്ത് 24 മണിക്കൂറിനിടെ മരണം 71ഉം രോഗബാധിതർ 1813ഉം ആണ് റിപ്പോർട്ട് ചെയ്തത്. ഡൽഹി, മുംബൈ, പൂനെ, ഇൻഡോർ, അഹമ്മദാബാദ്, ജയ്പൂർ എനിവിടങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ കുറവില്ല. ഡൽഹിയിൽ ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗബാധ തുടരുകയാണ്. കസ്തൂർബ ആശുപത്രിയിലെ PG വിദ്യാർത്ഥിക്ക് കോവിഡ് സ്ഥിരീകരിച്ചു.

എല്‍.എന്‍.ജെ.പിയിലെ ഡയറ്റിഷ്യനും കുടുംബത്തിലെ 11 പേർക്കും രോഗബാധ കണ്ടെത്തി. നിരീക്ഷണത്തിൽ കഴിയുന്ന മലയാളി നഴ്സുമാർക്കായി മലയാളി സ്കൂൾ തുറക്കാൻ ധാരണയായി. എന്നാൽ ഒരേസമയം ആശങ്ക ജനകവുമാണ് ആരോഗ്യ മാന്താലയം നൽകുന്ന വിവരങ്ങൾ. രോഗ മുക്തി നിരക്ക് 24 % ഉം മരണനിരക്ക് 3 % വും ആയതായി സർക്കാർ അറിയിച്ചു.

റെഡ് സോണുകൾ 177 ൽ നിന്ന് 129 ആയി. ഓറഞ്ച് സോൺ 207 നിന്നും 250 ൽ എത്തി. 14 ദിവസമായി 85 ജില്ലകളിൽ രോഗബാധ ഇല്ല. ഗ്രീൻ സോണിലേക്ക് മാറിയ പഞ്ചാബിലെയും UP യിലെയും ജില്ലകൾ ഓറഞ്ച് ആയതും 28 ജില്ലകളിൽ വീണ്ടും രോഗം പടരുന്നതും ആശങ്ക ഉണ്ടാക്കുന്നു. കേന്ദ്ര സർക്കാർ ജീവനക്കാരെല്ലാം ആരോഗ്യ സേതു അപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് സർക്കാർ ഉത്തരവിട്ടു. ജോലിക്കിറങ്ങും അപായമേഖലകൾ തിരിച്ചറിയമെന്നും ഉത്തരവിൽ പറയുന്നു. ഇതിനിടെ അടച്ചുപൂട്ടൽ കഴിഞ്ഞ് 10 ദിവസം അവധി നൽകി CBSE 10,12 ക്ലാസുകളിലെ മുടങ്ങിയ പരീക്ഷ നടത്താമെന്ന് MHRD അറിയിച്ചു.

പരീക്ഷകൾ വേണ്ടെന്നും നേരത്തെ നടത്തിയ പരീക്ഷകളുടെയും നിരന്തര മൂല്യനിർണയത്തിന്റെയും അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കണമെന്നാണ് ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളുടെ നിലപാട്. മാർച്ച് 24 മുതൽ ഇതുവരെ 17986 കോടി രൂപ കർഷകർക്ക് കൈമാറിയതായി സർക്കാർ അറിയിച്ചു. നിലവിലെ സാഹചര്യം ശാന്തമായ ശേഷമേ പാർലമെന്റ് സമ്മേളനം ചേരാനാകു എന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എം.പിമാരുമായി നടത്തിയ കൂട്ടിക്കാഴ്ചയിൽ പറഞ്ഞു.