LiveTV

Live

National

ധനകാര്യമന്ത്രി സത്യം വളച്ചൊടിക്കുന്നു; നിര്‍മ്മല സീതാരാമനെതിരെ രണ്‍ദീപ് സുര്‍ജെവാല

കോണ്‍ഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്ന മന്ത്രിയുടെ പ്രസ്ഥാവനക്ക് മറുപടിയായാണ് സുര്‍ജെവാലയുടെ വിമര്‍ശനം

ധനകാര്യമന്ത്രി സത്യം വളച്ചൊടിക്കുന്നു; നിര്‍മ്മല സീതാരാമനെതിരെ രണ്‍ദീപ് സുര്‍ജെവാല

കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതെ സത്യത്തെ വളച്ചൊടിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല. കോണ്‍ഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്ന മന്ത്രിയുടെ പ്രസ്ഥാവനക്ക് മറുപടിയായാണ് സുര്‍ജെവാലയുടെ വിമര്‍ശനം.

ബാങ്കുകളില്‍ ജനങ്ങളുടെ പണം കൂടിയാണുള്ളത്. നിയമത്തില്‍ നിന്നും ഒളിച്ചോടിയവരുടെയും കള്ളന്മാരുടെയും ലോണുകള്‍ കിട്ടാകടങ്ങളായി എഴുതിത്തള്ളുന്നതിലൂടെ ബാങ്കുകള്‍ക്ക് നല്ലതല്ല, മറിച്ച് ബാങ്കിങ് വ്യവസ്ഥയെത്തന്നെ വെല്ലുവിളിക്കുകയും തളര്‍ത്തുകയുമാണ് നിങ്ങള്‍ ചെയ്തത്. സുര്‍ജെവാല ട്വിറ്ററിലൂടെ ചോദിച്ചു.

നീരവ് മോദി + മെഹുല്‍ ചോംസ്കി (8048 കോടി), ജതിന്‍ മേഹ്ത (6038 കോടി), വിജയ് മല്യ (1943 കോടി). ഇവരെപ്പോലുള്ള കള്ളന്മാരുടെ ലോണുകള്‍ എന്തിനാണ് മോദി സര്‍ക്കാര്‍ എഴുതി തള്ളിയത്? ഇത്രയും വലിയ തുകയുടെ എഴുതിത്തള്ളല്‍ നടപടി എന്തിന്‍റെ അടിസ്ഥാനത്തില്‍ നടന്നു? വ്യക്തമായ ഉത്തരം ആവശ്യപ്പെട്ട് സുര്‍ജെവാല ചോദ്യങ്ങള്‍ ഉന്നയിച്ചു.