LiveTV

Live

National

രാജ്യത്ത് കോവിഡ് ബാധ മുപ്പതിനായിരത്തിലേക്ക്; ഇരകള്‍ ആരോഗ്യപ്രവര്‍ത്തകരും പൊലീസും 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ 729 പേർക്ക് രോഗവും 31 മരണവും സ്ഥിരീകരിച്ചു.

രാജ്യത്ത് കോവിഡ് ബാധ മുപ്പതിനായിരത്തിലേക്ക്; ഇരകള്‍ ആരോഗ്യപ്രവര്‍ത്തകരും പൊലീസും 

രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പതിനായിരത്തിനടുത്തെത്തി. 937 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ആരോഗ്യ പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കുമാണ് ഇപ്പോൾ കൂടുതലായി രോഗം സ്ഥിരീകരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ 729 പേർക്ക് രോഗവും 31 മരണവും സ്ഥിരീകരിച്ചു. ഇവിടെ ആകെ കോവിഡ് കേസുകൾ 9318 ഉം മരണം 400 ആയി. മുംബൈയിൽ 393 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 25 മരണവും റിപ്പോർട്ട് ചെയ്തു. ഇവിടെ രോഗബാധിതരുടെ എണ്ണം 5982 ആയി.

ധാരാവിയിൽ ഇന്ന് നാല് മരണവും 42 കോവിഡ് കേസും സ്ഥിരീകരിച്ചു. ആകെ രോഗികൾ ഇവിടെ 330 ഉം മരണം 18 ആയി. പൂനെ മൂന്ന് മരണവും 143 കേസും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 80 പേർ കോവിഡ് പോസിറ്റീവ് ആയതോടെ 750 പേരെ നിരീക്ഷണത്തിലക്കി. 500 പേരെ കൂടി നിരീക്ഷണത്തിൽ ആക്കുമെന്ന് നാഗ്പൂർ മുനിസിപ്പൽ കോര്പറേഷന് അറിയിച്ചു

രോഗം ബാധിച്ചവരുടെ കോൺടാക്ട് ലിസ്റ്റ് പൂർണമായും കണ്ടെത്താനായില്ലെന്നും അധികൃതർ വ്യക്തമാക്കി. നിയന്ത്രിത മേഖലകളുടെ എണ്ണം 1036 ആയി. മഹാരാഷ്ട്ര സെക്കട്ടേറിയറ്റിലെ നാല് ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ മരണ നിരക്ക് 4.30 ശതമാനം ആയി.

രാജസ്ഥാനിൽ 102 കേസും രണ്ട് മരണവും സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ 28 പുതിയ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു. ഒഡീഷയിൽ 7 പേർക്ക് കൂടി രോഗം കണ്ടെത്തിയതോടെ ആകെ രോഗികളുടെ എണ്ണം 118 ആയി. ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ രോഗ ബാധിതരുടെ എണ്ണം 3774 ആയി മരണം 181 കടന്നു. മധ്യ പ്രദേശിൽ രോഗം സ്ഥിരീകരിച്ചവർ 2387 ഉം മരണ സഖ്യ 120 ആണ്.