LiveTV

Live

National

കോവിഡ് ചികിത്സക്ക് ഭജനയും ശ്ലോകവും; പുതിയ ചികിത്സാ രീതികള്‍ മൂന്നോട്ട് വച്ച് ശിവരാജ് സിങ് ചൗഹാൻ

സാധാരണ ചികിത്സാ രീതികൾക്കൊപ്പം ഇന്ത്യയിലെ മറ്റ് പാരമ്പര്യ ചികിത്സ രീതികളും പരീക്ഷിക്കാമെന്നും ശിവരാജ് സിങ് ചൗഹാൻ കൂട്ടിച്ചേർത്തു

കോവിഡ് ചികിത്സക്ക് ഭജനയും ശ്ലോകവും; പുതിയ ചികിത്സാ രീതികള്‍ മൂന്നോട്ട് വച്ച് ശിവരാജ് സിങ് ചൗഹാൻ

കോവിഡ് 19ന്‍റെ ചികിത്സക്കായി യോ​ഗയും, മന്ത്രങ്ങളും, സം​ഗീതവും, ഭജനയും ഉപയോ​ഗിക്കാമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. സാധാരണ ചികിത്സ രീതികള്‍ക്കൊപ്പം ഇവയുടെ കൂടി സഹായം തേടാമെന്നായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പ്രതികരണം. മതനേതാക്കളോട് വീഡിയോ കോൺഫറൻസിങ്ങ് വഴി സംവദിക്കവെയാണ് പുതിയ നിർദ്ദേശവുമായി ശിവരാജ് സിങ് ചൗഹാൻ എത്തിയത്. ഇവരോട് മറ്റ് ചികിത്സാ രീതികളെക്കുറിച്ചുള്ള നിർദേശങ്ങൾ മുന്നോട്ട് വെക്കാനും മധ്യപ്രദേശ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നുണ്ട്.

''ചിലപ്പോൾ മറ്റൊരു ചികിത്സ രീതിയുമായി മുന്നോട്ട് വരാൻ നമുക്ക് സാധിക്കുമായിരിക്കും. രോ​ഗികളുടെ മാനസിക ആരോ​ഗ്യം വർദ്ധിപ്പിക്കുന്നതിന് സം​ഗീതവും, ഭജനയും, ശ്ലോകവും പ്രോത്സാഹിപ്പിക്കാം. ഇത് മരണനിരക്ക് കുറക്കാനും നമ്മെ സഹായിച്ചേക്കാം'' ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.

ഒരുപാട് അസുഖങ്ങൾ സ്നേഹം കൊണ്ട് മാറ്റാന്‍ സാധിക്കും. പക്ഷെ, കൊവിഡ് പോലൊരു രോ​ഗം വരുമ്പോൾ സ്വന്തം അമ്മക്ക് മകനെ പോലും തൊടാൻ സാധിക്കാത്ത അവസ്ഥയിലേക്ക് നമ്മെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ സാധാരണ ചികിത്സാ രീതികൾക്കൊപ്പം ഇന്ത്യയിലെ മറ്റ് പാരമ്പര്യ ചികിത്സ രീതികളും പരീക്ഷിക്കാമെന്നും ശിവരാജ് സിങ് ചൗഹാൻ കൂട്ടിച്ചേർത്തു.