LiveTV

Live

National

മുസ്‌ലികളുടെ കടയിലെ പച്ചക്കറി വാങ്ങരുതെന്ന് ബി.ജെ.പി എം.എല്‍.എ

യു.പിയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ സുരേഷ് തിവാരിയാണ് വര്‍ഗ്ഗീയ വിദ്വേഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്...

മുസ്‌ലികളുടെ കടയിലെ പച്ചക്കറി വാങ്ങരുതെന്ന് ബി.ജെ.പി എം.എല്‍.എ

മുസ്‌ലിം കച്ചവടക്കാരില്‍ നിന്നും പച്ചക്കറി വാങ്ങരുതെന്ന് ബി.ജെ.പി എം.എല്‍.എയുടെ ആഹ്വാനം. ഉത്തര്‍പ്രദേശിലെ എം.എല്‍.എയായ സുരേഷ് തിവാരിയാണ് ജനങ്ങളോട് മുസ്‌ലിംകള്‍ വില്‍ക്കുന്ന പച്ചക്കറി വാങ്ങരുതെന്ന വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ദിയോരിയ ജില്ലയിലെ ബര്‍ഹജ് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് സുരേഷ് തിവാരി.

സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു സുരേഷ് തിവാരി മുസ്‌ലിംകളുടെ കടകളില്‍ നിന്നും പച്ചക്കറി വാങ്ങരുതെന്ന് പറഞ്ഞത്. 'ഒരുകാര്യം മനസില്‍വെച്ചോളൂ, മുസ്‌ലിംകളുടെ കയ്യില്‍ നിന്നും ആരും പച്ചക്കറികള്‍ വാങ്ങരുത്'സര്‍ക്കാര്‍ ഒഫീഷ്യലുകളെ സാക്ഷിയാക്കി എം.എല്‍.എ പറയുന്നത് വീഡിയോയില്‍ വ്യക്തം. മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചപ്പോള്‍ താന്‍ ഇത് പറഞ്ഞതു തന്നെയാണെന്ന് തിവാരി സ്ഥിരീകരിക്കുകയും ചെയ്തു.

വംശനാശ ഭീഷണി നേരിടുന്ന ഡോള്‍ഫിനുകള്‍ ഗംഗയില്‍ കളിക്കുന്ന വീഡിയോ പുറത്ത്‌
Also Read

വംശനാശ ഭീഷണി നേരിടുന്ന ഡോള്‍ഫിനുകള്‍ ഗംഗയില്‍ കളിക്കുന്ന വീഡിയോ പുറത്ത്‌

'ഒരു വിഭാഗത്തില്‍ പെട്ടവര്‍ പച്ചക്കറികള്‍ തുപ്പലു പുരട്ടിയാണ് വില്‍ക്കുന്നതെന്ന പരാതികളുണ്ട്. കൊറോണ വൈറസ് പരത്താന്‍ വേണ്ടിയാണിത്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ പോലും അവരില്‍ നിന്നും പച്ചക്കറി വാങ്ങരുതെന്ന് ഞാന്‍ പറഞ്ഞു. ഭാവിയില്‍ കാര്യങ്ങള്‍ പഴയതുപോലെ ആയതിന് ശേഷം ഇത് തുടരണമോ എന്ന്അവര്‍ തീരുമാനിക്കട്ടെ' എന്നായിരുന്നു തിവാരിയുടെ പ്രതികരണം. തബ്‌ലീഗി ജമാഅത്തുകള്‍ എന്താണ് ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ബി.ജെ.പി എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ വിദ്വേഷ പ്രകടനം വലിയ തോതില്‍ നടക്കുന്നതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രി മോദിയും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതും ഐക്യത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതിനിടെയാണ് ബി.ജെ.പി എം.എല്‍.എ തന്നെ വീണ്ടും വിദ്വേഷ പ്രതികരണം നടത്തിയിരിക്കുന്നത്.