LiveTV

Live

National

ജീവനക്കാരന് കോവിഡ്; നീതി ആയോഗ് ഓഫീസ് സീല്‍ ചെയ്തു

ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം


ജീവനക്കാരന് കോവിഡ്; നീതി ആയോഗ് ഓഫീസ് സീല്‍ ചെയ്തു

ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ നീതീ ആയോഗിന്റെ ഓഫീസ് സീല്‍ ചെയ്തു. ചൊവ്വാഴ്ചയാണ് നിരീക്ഷണത്തില്‍ കഴിയുന്ന ജീവനക്കാരന് വൈറസ് സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം.

ഡയറക്ടര്‍ തസ്തികയിലുള്ള ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നിരീക്ഷണത്തില്‍ കഴിയുന്നയാളുടെ പരിശോധനഫലം ഇന്ന് രാവിലെ 9 മണിക്കാണ് ലഭിച്ചത്.പ്രോട്ടോക്കോള്‍ അനുസരിച്ച് നീതി ആയോഗ് ഓഫീസ് മൂന്നു ദിവസത്തേക്ക് അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.

ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏപ്രിൽ 22 ന് ന്യൂഡൽഹിയിലെ ജോർ ബാഗിലെ രാജീവ് ഗാന്ധി ഭവനിലെ ആസ്ഥാനം സിവിൽ ഏവിയേഷൻ മന്ത്രാലയം അടച്ചിരുന്നു. തിങ്കളാഴ്ചയാണ് മന്ത്രാലയം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്.