LiveTV

Live

National

'അവര്‍ സംസാരിച്ചത് ഹിന്ദിയില്‍, ഒരക്ഷരം മനസിലായില്ല' പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്കു ശേഷം മിസോറം മുഖ്യമന്ത്രി

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക്‌ശേഷം മാധ്യമങ്ങള്‍ വിവരങ്ങള്‍ ആരാഞ്ഞപ്പോഴായിരുന്നു മിസോറം മുഖ്യമന്ത്രിയുടെ പ്രതികരണം...

'അവര്‍ സംസാരിച്ചത് ഹിന്ദിയില്‍, ഒരക്ഷരം മനസിലായില്ല' പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്കു ശേഷം മിസോറം മുഖ്യമന്ത്രി

തിങ്കളാഴ്ച്ചയാണ് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചത്. കോവിഡ് സാഹചര്യം വിലയിരുത്തുകയും മെയ് മൂന്നിന് ശേഷം ലോക്ഡൗണ്‍ തുടരുന്ന കാര്യത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിനുമായിരുന്നു കൂടിക്കാഴ്ച്ച. എന്നാല്‍, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്കിടെ ഒരക്ഷരം മനസിലായില്ലെന്നാണ് പിന്നീട് മിസോറം മുഖ്യമന്ത്രി പ്രതികരിച്ചത്.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക്‌ശേഷം മാധ്യമങ്ങള്‍ വിവരങ്ങള്‍ ആരാഞ്ഞപ്പോഴായിരുന്നു മിസോറം മുഖ്യമന്ത്രിയുടെ പ്രതികരണം. അവര്‍ സംസാരിച്ചത് മുഴുവന്‍ ഹിന്ദിയിലാണെന്നും തനിക്ക് ഒരക്ഷരം ഹിന്ദി അറിയില്ലെന്നുമായിരുന്നു മിസോറം മുഖ്യമന്ത്രി സോറംതംഗയുടെ പ്രതികരണമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

രാജ്യത്ത് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 62 പേര്‍ മരിച്ചു
Also Read

രാജ്യത്ത് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 62 പേര്‍ മരിച്ചു

ബീഹാര്‍, ഒഡിഷ, ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, അസം, കേരളം, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ദില്ലി, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, പുതുച്ചേരി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായിയാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത്. ഒന്‍പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് സംസാരിക്കാന്‍ അനുമതി ലഭിച്ചത്. നാല് തവണ കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കുമ്പോള്‍ ഓരോ സംസ്ഥാനത്തിനും ഒരു തവണ പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ അവസരം ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം.

മെയ് 15 വരെ ഭാഗിക ലോക്ക് ഡൗണ്‍ വേണമെന്നും അന്തര്‍ ജില്ലാ- സംസ്ഥാന യാത്രകള്‍ നിയന്ത്രിക്കണമെന്നുമുള്ള സംസ്ഥാനത്തിന്റെ നിലപാട് പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കേരള മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറിയായിരുന്നു കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തത്.