LiveTV

Live

National

ഉത്തരേന്ത്യയില്‍ ഭീതി പടര്‍ത്തി കോവിഡ് വ്യാപിക്കുന്നു

നേരിയ രോഗലക്ഷണങ്ങൾ ഉള്ളവർക്കും ശമ്പളത്തോട് കൂടിയ അവധിയെടുക്കാം. ജോലിയിൽ തുടരാൻ ആഗ്രഹിക്കുന്നവരെ തടയില്ല. മഹാരാഷ്ട്ര സെക്രട്ടറിയേറ്റിലെ 4 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു.

ഉത്തരേന്ത്യയില്‍ ഭീതി പടര്‍ത്തി കോവിഡ് വ്യാപിക്കുന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ് 19 പടരുകയാണ്. മഹാരാഷ്ട്രയില്‍ ഇന്ന് മാത്രം 27 മരണം റിപ്പോര്‍ട്ട് ചെയ്തു. 522 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരില്‍ ഏറെയും ആരോഗ്യ പ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരുമാണ്. പശ്ചിമ ബംഗാളിൽ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു.

മുംബൈയിൽ മാത്രം 395 കേസും 15 മരണവും റിപ്പോർട്ട് ചെയ്തു. നിയന്ത്രിത മേഖലകളുടെ എണ്ണം 1036 ആയി. മുംബൈയിലെ സെൻട്രൽ റെയിൽവേ ആശുപത്രിയിലെ അറ്റൻറർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇയാളുമായി അടുത്ത് ഇടപഴകിയവരെ ക്വാറന്റൈൻ ചെയ്തില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. മുംബൈ പൊലീസിലെ 55 വയസിന് മുകളിൽ ഉള്ളവരോട് അവധിയിൽ പോകാൻ നിർദേശം നൽകി. മൂന്ന് പൊലീസുകാർ മരിച്ച സാഹചര്യത്തിലാണിത്. നേരിയ രോഗലക്ഷണങ്ങൾ ഉള്ളവർക്കും ശമ്പളത്തോട് കൂടിയ അവധിയെടുക്കാം. ജോലിയിൽ തുടരാൻ ആഗ്രഹിക്കുന്നവരെ തടയില്ല. മഹാരാഷ്ട്ര സെക്രട്ടറിയേറ്റിലെ 4 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്തെ മരണ നിരക്ക് 4.30 ശതമാനം ആയി. രാജസ്ഥാനിൽ 66 ഉം പശ്ചിമ ബംഗാളിൽ 47 ഉം പുതിയ കോവിഡ് കേസ് സ്ഥിരീകരിച്ചു. ഇവിടെ 69 വയസുള്ള ഡോക്ടറാണ് കോവിഡ് ബാധിച്ച് മരിച്ചത്‌. ഒഡീഷയിൽ 7 പേർക്ക് കൂടി രോഗം കണ്ടെത്തിയതോടെ ആകെ രോഗികളുടെ എണ്ണം 118 ആയി. ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ രോഗ ബാധിതരുടെ എണ്ണം 3548 ആയി. മരണം 162 കടന്നു. മധ്യ പ്രദേശിൽ രോഗം സ്ഥിരീകരിച്ചവർ 2165 ഉം മരണസംഖ്യ 60 ആണ്.