LiveTV

Live

National

245 രൂപയുടെ കൊറോണ റാപ്പിഡ് ടെസ്റ്റ് കിറ്റിന് 600 രൂപ; ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

തെറ്റായ പരിശോധനാഫലങ്ങളെ തുടര്‍ന്ന് പല സംസ്ഥാനങ്ങളും കിറ്റുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്

245 രൂപയുടെ കൊറോണ റാപ്പിഡ് ടെസ്റ്റ് കിറ്റിന് 600 രൂപ; ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

ചൈനീസ് റാപ്പിഡ് ആന്റിബോഡി ടെസ്റ്റു കിറ്റുകള്‍ക്കായി ഇന്ത്യ ഇരട്ടി പണം നല്‍കിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തെറ്റായ പരിശോധനാഫലങ്ങളെ തുടര്‍ന്ന് പല സംസ്ഥാനങ്ങളും കിറ്റുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.

'രാജ്യം മുഴുവന്‍ കോവിഡിനെതിരെ പൊരുതുമ്പോള്‍ ചില ആളുകള്‍ അധാര്‍മിക വഴികളിലൂടെ ലാഭം കൊയ്യാന്‍ ശ്രമിക്കുകയാണ്. ദുഷിച്ച ഈ മാനസികാവസ്ഥ എന്നെ ഭയപ്പെടുത്തുന്നു. രാജ്യം ഒരിക്കലും അവര്‍ക്ക് മാപ്പു നല്‍കില്ല.' രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ചൈനയില്‍നിന്ന് ഉപയോഗശൂന്യമായ റാപ്പിഡ് പരിശോധനാ കിറ്റ് വാങ്ങിയത് ഇരട്ടി വിലക്ക്
Also Read

ചൈനയില്‍നിന്ന് ഉപയോഗശൂന്യമായ റാപ്പിഡ് പരിശോധനാ കിറ്റ് വാങ്ങിയത് ഇരട്ടി വിലക്ക്

'ദശലക്ഷണക്കക്കിന് സഹോദരീ സഹോദരന്മാര്‍ നിര്‍ണയിക്കാനാവാത്തത്രയും കഷ്ടപ്പാടുകള്‍ അഭിമുഖീകരിക്കുമ്പോള്‍ അതില്‍ നിന്ന് ലാഭം ഉണ്ടാക്കാന്‍ശ്രമിക്കുന്നതുവിശ്വസിക്കാനും മനസ്സിലാക്കാനും സാധിക്കുന്നതിലുമുപരിയാണ്. ഈഅഴിമതി ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതാണ്. അഴിമതിക്കാരെ നീതിക്കു മുന്നിലെത്തിക്കാന്‍ പ്രധാനമന്ത്രി എത്രയും പെട്ടെന്ന് ശ്രമിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.' മറ്റൊരു ട്വീറ്റില്‍ രാഹുല്‍ പ്രതികരിച്ചു