LiveTV

Live

National

ഹരിയാന പൊലീസിന് 1000 പി.പി.ഇ കിറ്റുകളുമായ് പുല്‍വാമ അക്രണത്തില്‍ കൊല്ലപ്പെട്ട ജവാന്‍റെ ഭാര്യ

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ വിഭുതി ശങ്കര്‍ ധൗണ്ടിയാലിന്‍റെ ഭാര്യ നികിത കൗള്‍ ധൗണ്ടിയാലാണ് ഹരിയാന പൊലീസിന് ആയിരം സുരക്ഷാ വസ്ത്രങ്ങളടങ്ങിയ കിറ്റുകള്‍ നല്‍കിയത്

ഹരിയാന പൊലീസിന് 1000 പി.പി.ഇ കിറ്റുകളുമായ് പുല്‍വാമ അക്രണത്തില്‍ കൊല്ലപ്പെട്ട ജവാന്‍റെ ഭാര്യ

കോവിഡിനെതിരായ പോരാട്ടത്തില്‍ ഹരിയാന പൊലീസിന് 1000 പി.പി.ഇ കിറ്റുകളുമായ് പുല്‍വാമയില്‍ രക്തസാക്ഷിത്വം വരിച്ച ജവാന്‍റെ ഭാര്യ. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ വിഭുതി ശങ്കര്‍ ധൗണ്ടിയാലിന്‍റെ ഭാര്യ നികിത കൗള്‍ ധൗണ്ടിയാലാണ് ഹരിയാന പൊലീസിന് ആയിരം സുരക്ഷാ വസ്ത്രങ്ങളടങ്ങിയ കിറ്റുകള്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് നികിതയുടെ ഭര്‍ത്താവ് മേജര്‍ വിഭുതി ശങ്കര്‍ ധൗണ്ടിയാല്‍ പുൽവാമയിലെ ജയ്ഷെ മുഹമ്മദ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്.

സുരക്ഷാ വസ്ത്രങ്ങള്‍, മാസ്കുകള്‍, ഗോഗിള്‍സ്, കൈയ്യുറകള്‍ എന്നിവ അടങ്ങുന്ന പി.പി.ഇ കിറ്റുകളാണ് നികിത കൌള്‍ ഹരിയാന പോലീസിന് സമ്മാനിച്ചത്. ഫരീദാബാദ് പോലീസ് ട്വിറ്ററിലൂടെയാണ് ഇതറിയിച്ചത്. സുരക്ഷ കിറ്റുകള്‍ സമ്മാനിച്ചതിലെ നന്ദി അറിയിച്ച് കൊണ്ടാണ് ഫരീദബാദ് പൊലീസ് ട്വിറ്ററിലൂടെ ഈ വിവരം പുറത്ത് വിടുന്നത്.

ഫരീദാബാദ് പോലീസിന് ആയിരം സുരക്ഷാ കിറ്റുകളാണ് നികിത ലഭ്യമാക്കിയതെന്നും അവര്‍ക്ക് ഹൃദയപൂര്‍വം നന്ദി പറയുന്നുവെന്നും പോലീസ് ട്വിറ്ററില്‍ കുറിച്ചു. നികിതയെ അഭിനന്ദിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും രംഗത്തെത്തിയിട്ടുണ്ട്. ഈ രാജ്യത്തിനുവേണ്ടി ജീവൻ അർപ്പിച്ച മേജർ വിഭുതി ശങ്കർ ധൌണ്ടിയാലിന്റെ ഭാര്യ ഹരിയാന പോലീസ് ഉദ്യോഗസ്ഥർക്ക് 1,000 സുരക്ഷാ കിറ്റുകൾ നൽകിയിട്ടുണ്ട്. അവരോട് ഈ അവസരത്തില്‍ നന്ദി പറയുന്നു. മുഖ്യമന്ത്രി ഖത്താർ ട്വീറ്റ് ചെയ്തു.

നികിത കൌളിന്‍റെയും മേജര്‍ വിഭുതി ശങ്കര്‍ ധൗണ്ടിലിന്‍റെയും വിവാഹം കഴിഞ്ഞ് പത്ത് മാസത്തിനു ശേഷമായിരുന്നു ഭീകരാക്രമണം ഉണ്ടാകുന്നതും ഇദ്ദേഹം കൊല്ലപ്പെടുന്നതും. ഡെറാഡൂൺ സ്വദേശിയായ മേജര്‍ വിഭൂതി ശങ്കര്‍ ധൗണ്ടിയാല്‍ ഉള്‍പ്പെടെ നാല് ജവാന്മാരാണ് പുല്‍വാമയില്‍ ജെയ്ഷ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.