LiveTV

Live

National

ജാമിഅ മില്ലിയ അലുംനി പ്രസിഡന്റിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു

വടക്കുകിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ അക്രമങ്ങളിൽ ഗൂഢാലോചനക്കുറ്റം ചുമത്തിയാണ്​ ഡൽഹി പൊലീസ്​ സ്​​പെഷ്യൽ സെൽ ഷിഫ ഉർ റഹ്​മാനെ അറസ്​റ്റ്​ ചെയ്​തത്

ജാമിഅ മില്ലിയ അലുംനി പ്രസിഡന്റിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു

ജാമിഅ മില്ലിയ അലുംനി പ്രസിഡൻറിനെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് അലുംനി പ്രസിഡൻറ് ശിഫാഉർറഹ്മാനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

വടക്കുകിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ അക്രമങ്ങളിൽ ഗൂഢാലോചനക്കുറ്റം ചുമത്തിയാണ്​ ഡൽഹി പൊലീസ്​ സ്​​പെഷ്യൽ സെൽ ഷിഫ ഉർ റഹ്​മാനെ അറസ്​റ്റ്​ ചെയ്​തത്​.

ഞായറാഴ്​ച ചോദ്യം ചെയ്​തപ്പോൾ ലഭിച്ച നിരവധി തെളിവുകളുടെ അടിസ്ഥാനത്തിലാണ്​ ഷിഫയെ അറസ്​റ്റ്​ ചെയ്​തതെന്നാണ്​ ഡൽഹി പൊലീസിൻെറ വാദം. കോവിഡ്​ മറവിൽ ഡൽഹി പൊലീസ്​ ഒരു വിഭാഗത്തെ പ്രത്യേകമായി വേട്ടയാടുന്നുവെന്ന ആരോപണങ്ങൾക്കിടയിലാണ്​ പുതിയ അറസ്റ്റ്.

നേരത്തെ നിരവധി ജാമിഅ വിദ്യാർഥി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.