LiveTV

Live

National

24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് 60 മരണം

16 ജില്ലകളിൽ കഴിഞ്ഞ 28 ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും വ്യാജ സന്ദേശങ്ങൾ ആരും പ്രചരിപ്പിക്കരുതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി

24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് 60 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് 60 മരണം. 1463 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ അകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28380 ഉം മരണസഖ്യ 886ഉം ആയി. രാജസ്ഥാനിൽ ക്വാറന്റൈനിൽ ആയിരുന്ന മധ്യവയസ്ക കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

രാജസ്ഥാനിൽ 3 മരണവും 36 പേർക്ക് രോഗവും സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ 47 ഉത്തർപ്രദേശിലെ ഉനാവോയിൽ വനിത മാധ്യമ പ്രവർത്തകയടക്കം സംസ്ഥാനത്ത് 16 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു. ബീഹാറിൽ 13 ഉം ഒഡീഷയിൽ അഞ്ച് പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ജാർഖണ്ഡിലെ ജംഥാര ജില്ലയിൽ ആദ്യ കോവിഡ് കേസും ഇന്ന് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് 6184 പേർക്ക് അസുഖം ഭേദമായി. ഇന്നലെ മാത്രം 381 പേർക്ക് അസുഖം ദേദമായി.

16 ജില്ലകളിൽ കഴിഞ്ഞ 28 ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും വ്യാജ സന്ദേശങ്ങൾ ആരും പ്രചരിപ്പിക്കരുതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ള സംസ്ഥാനമായ മഹാരാഷ്ട്രയിൽ ഇതിനകം റിപ്പോർട്ട് ചെയ്തത് 8068 കേസുകളാണ്. മരണം 342 ആയി. മഹാരാഷ്ട്രയിലെ നാസിക്കിൽ ഒരു ഡോക്ടർ അടക്കം ഏഴ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ നിയന്ത്രിത മേഖലയുടെ എണ്ണം 1036 ആയി പൂനെയിൽ കോർപ്പറേഷൻ പരിധിയിലുള്ള രോഗികളുടെ വിവരം ചോർന്നതായി പരാതി ഉയർന്നിട്ടുണ്ട്.

കോവിഡ് കേസുകൾ മൂവായിരം കടന്ന രണ്ടാമത്തെ സംസ്ഥാനമായ ഗുജറാത്തിൽ രോഗ ബാധിതരുടെ എണ്ണം 3301 ആയി മരണം നൂറ്റിയമ്പത്തിയൊന്നായി. കോവിഡ് മരണം നൂറ് കടക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി മധ്യപ്രദേശ് മാറി. നൂറ്റിനാല് പേരാണ് മരിച്ചത്. മധ്യപ്രദേശിലടക്കം അഞ്ച് സംസ്ഥാനങ്ങളിലെ കോവിഡ് കേസുകൾ രണ്ടായിരത്തിന് മുകളിലാണ്.