LiveTV

Live

National

രാജ്യത്ത് കോവിഡ് മരണം 872 ആയി, ആശങ്ക വിതച്ച് ആരോഗ്യ പ്രവര്‍ത്തകരിലെ രോഗബാധ

24 മണിക്കൂറിനിടെ 48 പേരാണ് മരിച്ചത്. 1396 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. രാജ്യത്താകെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 27892 പേ൪ക്കാണ്.

രാജ്യത്ത് കോവിഡ് മരണം 872 ആയി, ആശങ്ക വിതച്ച് ആരോഗ്യ പ്രവര്‍ത്തകരിലെ രോഗബാധ

രാജ്യത്തെ കോവിഡ് മരണം 872 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനിടെ 48 പേരാണ് മരിച്ചത്. 1396 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. രാജ്യത്താകെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 27892 പേ൪ക്കാണ്.

ഡല്‍ഹിയിലെ ആശുപത്രികളിലെ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിക്കുന്നു. മാക്സ് ആശുപത്രിയില്‍ 33 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ മലയാളികളാണ്. ഡല്‍ഹിയിലെ അംബേദ്കര്‍ ആശുപത്രിയില്‍ 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ബംഗലുരുവിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് രോഗി ആത്മഹത്യ ചെയ്തു. ഇയാള്‍ക്ക് ഏപ്രില്‍ 24നാണ് രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ കോവിഡ് ബാധിച്ച് കോണ്‍ഗ്രസ് നേതാവ് മരിച്ചു. അഹമ്മദാബാദ് കോര്‍പറേഷന്‍ കൌണ്‍സിലര്‍ ബദറുദ്ദീന്‍ ഷെയ്ഖ് ആണ് മരിച്ചത്.

രാജസ്ഥാനിലെ മാധവ്പൂരിൽ ക്വാറന്റൈൻ കേന്ദ്രത്തിൽ കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് യുവതി പരാതി നല്‍കി. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതിഥി തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ആവശ്യങ്ങളെല്ലാം നിറവേറ്റി വരികയാണെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ലോക്ഡൗണിനിടെ അതിഥി തൊഴിലാളികള്‍ക്ക് വീട്ടിലേക്ക് പോകേണ്ട സാഹചര്യമില്ലെന്നും സുപ്രീംകോടതിയിൽ കേന്ദ്രം തല്‍സ്ഥിതി റിപ്പോര്‍‌ട്ട് സമര്‍പ്പിച്ചു