LiveTV

Live

National

ഈ ബുദ്ധിയെ നമിച്ചു; ഓട്ടോ ഡ്രൈവറെ ഉപദേശകനാക്കുമെന്ന് ആനന്ദ് മഹീന്ദ്ര

ഓട്ടോയില്‍ യാത്ര ചെയ്യുമ്പോള്‍ എങ്ങനെ സാമൂഹ്യ അകലം പാലിക്കും? ഈ ചോദ്യത്തിനുത്തരം നല്‍കിയ ഓട്ടോക്കാരനാണ് ആനന്ദ് മഹീന്ദ്രയെ അമ്പരപ്പിച്ചിരിക്കുന്നത്...

ഈ ബുദ്ധിയെ നമിച്ചു; ഓട്ടോ ഡ്രൈവറെ ഉപദേശകനാക്കുമെന്ന് ആനന്ദ് മഹീന്ദ്ര

കൊറോണ വൈറസ് പകരാതിരിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കരുതലുകളിലൊന്നാണ് സാമൂഹ്യ അകലം പാലിക്കുകയെന്നത്. കോവിഡ് കാലത്തെ പുതിയ വെല്ലുവിളികള്‍ ഉള്‍ക്കൊണ്ട് സ്വന്തം ജീവിതത്തില്‍ പലരും വരുത്തുന്ന മാറ്റങ്ങള്‍ അതിശിപ്പിക്കുന്നതാണ്. സാധാരണക്കാരനായ ഒരു ഓട്ടോക്കാരന്റെ അസാധാരണമായ കണ്ടുപിടുത്തമാണ് ആനന്ദ് മഹീന്ദ്രയുടെ തന്നെ പ്രശംസനേടിയിരിക്കുന്നത്.

മഹീന്ദ്ര ഗ്രൂപ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര നേരത്തെയും സോഷ്യല്‍മീഡിയയില്‍ നിന്നും കണ്ടെത്തുന്ന വിവരങ്ങളേയും ആശയങ്ങളേയും പ്രോത്സാഹിപ്പിക്കാന്‍ മടി കാണിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത് ഒരു ഓട്ടോ ഡ്രൈവര്‍ തന്റെ ഓട്ടോയില്‍ വരുത്തിയ മാറ്റങ്ങളുടെ വീഡിയോയാണ്. കൊറോണപടരുന്ന സാഹചര്യത്തില്‍ തനിക്കും യാത്രക്കാര്‍ക്കും എങ്ങനെ പരമാവധി സുരക്ഷിതമായി യാത്ര ചെയ്യാമെന്ന ചിന്തയില്‍ നിന്നാണ് ഈ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നത്.

പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാനും കണ്ടെത്തലുകള്‍ നടത്താനുമുള്ള നമ്മള്‍ മനുഷ്യരുടെ ശേഷി എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ ആനന്ദ് മഹീന്ദ്ര ട്വീറ്റില്‍ മഹീന്ദ്രയുടെ ഓട്ടോ ആന്റ് ഫാം സ്‌ക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറേയും ടാഗ് ചെയ്തിട്ടുണ്ട്. മഹീന്ദ്രയുടെ പ്രൊഡക്ട് ഡെവലപ്‌മെന്റ് ടീമില്‍ ഈ ഓട്ടോഡ്രൈവറെ ഉപദേശകനായി ചേര്‍ക്കണമെന്നാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വന്തം ഇ ഓട്ടോയുടെ പിന്‍ഭാഗം ഇയാള്‍ നാലായി തിരിച്ചിരിക്കുകയാണ്. അതുവഴി യാത്രികര്‍ക്ക് പരസ്പരം സമ്പര്‍ക്കമുണ്ടാവുന്നത് ഇല്ലാതാവും. ഓട്ടോ ഡ്രൈവറുടെ ചൈംബറും യാത്രക്കാരുടെ ചേംബറും തമ്മിലും ഈ വേര്‍തിരിവുണ്ട്. ഇതോടെ ഓട്ടോയില്‍ യാത്ര ചെയ്യുന്നവര്‍ തമ്മിലും ഓട്ടോ ഡ്രൈവര്‍ തമ്മിലും ആവശ്യത്തിന് അകലം പാലിക്കാമെന്ന് ഉറപ്പുവരുത്താനാകുമെന്നതാണ് പ്രധാന നേട്ടം.

കോവിഡ് നിയന്ത്രണം; ലോകത്തിന് മുന്നില്‍ കേരളം തിളങ്ങുന്ന മാതൃകയാവുമെന്ന് ആനന്ദ് മഹീന്ദ്ര
Also Read

കോവിഡ് നിയന്ത്രണം; ലോകത്തിന് മുന്നില്‍ കേരളം തിളങ്ങുന്ന മാതൃകയാവുമെന്ന് ആനന്ദ് മഹീന്ദ്ര