LiveTV

Live

National

യുപിയില്‍ ജൂണ്‍ 30 വരെ പൊതുസമ്മേളനങ്ങള്‍ അനുവദിക്കില്ലെന്ന് യോഗി ആദിത്യനാഥ്

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൌണ്‍ മേയ് 3നാണ് അവസാനിക്കുന്നത്

യുപിയില്‍ ജൂണ്‍ 30 വരെ പൊതുസമ്മേളനങ്ങള്‍ അനുവദിക്കില്ലെന്ന് യോഗി ആദിത്യനാഥ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ ജൂണ്‍ 30 വരെ പൊതുസമ്മേളനങ്ങള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതുമായി ബന്ധപ്പെട്ട മറ്റ് തീരുമാനങ്ങള്‍ അപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച് കൈക്കൊള്ളുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൌണ്‍ മേയ് 3നാണ് അവസാനിക്കുന്നത്.

അതേസമയം ലോക്ഡൌണുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം തിങ്കളാഴ്ച നടക്കും.ഉത്തര്‍പ്രദേശില്‍ 1621 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 247 പേര്‍ക്ക് രോഗമുക്തി നേടുകയും 25 പേര്‍ വൈറസ് ബാധയെത്തുടര്‍ന്ന് മരിക്കുകയും ചെയ്തു.