LiveTV

Live

National

രാജ്യത്ത് കോവിഡ് മരണസംഖ്യ 775 ആയി

രോഗവ്യാപനത്തിന്റെ വേഗത കുറഞ്ഞെന്നും രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിന് 10 ദിവസം എടുക്കുന്നു എന്നുമാണ് ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നത്.

രാജ്യത്ത് കോവിഡ് മരണസംഖ്യ 775 ആയി

രാജ്യത്ത് ഇതുവരെ 775 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24,506 ആയി. 24 മണിക്കൂറിനുള്ളിൽ 1429 കേസുകളും 57 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ രോഗബാധിതർ 6817 ഉം മരണം 310 ഉം കടന്നു. രോഗമുക്തി നിരക്ക് 20.66 ശതമാനത്തിലെത്തി എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രതികരണം.

രോഗവ്യാപനത്തിന്റെ വേഗത കുറഞ്ഞെന്നും രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിന് 10 ദിവസം എടുക്കുന്നു എന്നുമാണ് ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നത്. അടച്ചുപൂട്ടൽ വിജയകരമെന്ന് സർക്കാരും അവകാശപ്പെടുന്നു. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന കണക്കാണ്. രോഗബാധിതരുടെ കേന്ദ്രങ്ങളായി തുടരുന്ന സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണവും മരണവും വർധിക്കുകയാണ്.

മഹാരാഷ്ട്രയിൽ മരണം 310 ഉം രോഗബാധിതർ 6817ഉം കടന്നു. ധാരാവിയിൽ രോഗബാധിതർ 220 ഉം മരണം 14 ഉം ആയി. 2815 രോഗികളും 127 മരണവുമായി ഗുജറാത്ത് രണ്ടാമതുണ്ട്. ഡൽഹിയിൽ രോഗികൾ 2514 ആയി. മരണം 53 കടന്നു. 93 നിയന്ത്രിത മേഖലകൾ ഉണ്ട്. സഫ്ദർജങ് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിലെ 4 ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചു.

ഡൽഹി ഐ.ഐ.ടി വികസിപ്പിച്ചെടുത്ത പരിശോധന കിറ്റിന് ഐ.സി.എം.ആര്‍ അംഗീകാരം നൽകി. രാജസ്ഥാനിൽ രോഗബാധിതര്‍ 2059 ഉം മധ്യപ്രദേശിൽ 1852 ഉം കടന്നു. യു.പിയിൽ ജൂൺ 30 വരെ പൊതു ഇടത്തിലെ ഒത്തുചേരൽ സർക്കാർ വിലക്കി. 1621 പേർക്ക് രോഗം സ്ഥിരീകരിക്കുകയും മരണം 25 കടക്കുകയും ചെയ്ത സാഹചര്യത്തിലാണ് നീക്കം. ജമ്മു കശ്മീരിൽ ഒരു മരണവും ഛത്തീസ് ഗഡിലെ റായ്പൂരിൽ നഴ്സിന് കോവിഡ് ബാധിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.