LiveTV

Live

National

ഒരു മിനിറ്റ് ശ്വാസം പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെങ്കില്‍ നിങ്ങള്‍ കൊവിഡ് ബാധിതനല്ല- ബാബാ റാംദേവ്

കോവിഡ് ബാധയുള്ളവര്‍ കടുകെണ്ണ മൂക്കിലൂടെ ഒഴിക്കുകയാണെങ്കില്‍, ശ്വാസ ധമനികളിലുള്ള കൊറോണ വൈറസ് വയറിലേക്ക് ഒഴുകുകയും അവിടെയുള്ള ആസിഡ് തട്ടി കൊറോണ ചാവുമെന്നും ബാബാ റാംദേവ് കൂട്ടിച്ചേര്‍ത്തു

ഒരു മിനിറ്റ് ശ്വാസം പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെങ്കില്‍ നിങ്ങള്‍ കൊവിഡ് ബാധിതനല്ല- ബാബാ റാംദേവ്

കൊവിഡ് 19 ബാധയുണ്ടോയെന്നറിയാൻ വിചിത്രമാർഗം നിർദേശിച്ച് ബാബാ രാംദേവ്. ഒരു മിനിറ്റ് നേരം ശ്വാസം പിടിച്ച് നിൽക്കാൻ കഴിയുന്നുണ്ടെങ്കിൽ അയാൾ കൊവിഡ് ബാധിതനല്ലെന്നാണെന്ന് രാംദേവിന്‍റെ കണ്ടുപിടിത്തം.

രോഗലക്ഷണം ഉള്ളതും ഇല്ലാത്തതുമായ കേസുകളിൽ ഇത് ശരിയാണെന്നും രാംദേവ് അഭിപ്രായപ്പെടുന്നു. 'രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, പ്രായമായവർ തുടങ്ങിയവര്‍ക്ക് 30 സെക്കന്‍റ് നേരവും ചെറുപ്പക്കാർക്ക് ഒരു മിനിറ്റ് നേരവും ശ്വാസം പിടിച്ച് നിൽക്കാൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങൾക്ക് കൊവിഡില്ലെന്നാണ് അര്‍ത്ഥം. രോഗലക്ഷണം ഉള്ളവരാണെങ്കിലും ഇല്ലാത്തവരാണെങ്കിലും' രാംദേവ് പറഞ്ഞു.

ഇതുമാത്രമല്ല, കോവിഡ് ബാധയുള്ളവര്‍ കടുകെണ്ണ മൂക്കിലൂടെ ഒഴിക്കുകയാണെങ്കില്‍, ശ്വാസ ധമനികളിലുള്ള കൊറോണ വൈറസ് വയറിലേക്ക് ഒഴുകുകയും അവിടെയുള്ള ആസിഡ് തട്ടി കൊറോണ ചാവുമെന്നും ബാബാ റാംദേവ് കൂട്ടിച്ചേര്‍ത്തു. കോവിഡ് കാലത്ത് ഡെറ്റോളിന്‍റെ വില താരതമ്യപ്പെടുത്തി പതഞ്ജലി പുറത്ത് വിട്ട സാനിറ്റൈസര്‍ പരസ്യം വിവാദമായിരുന്നു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 24,506 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1429 പുതിയ കൊവിഡ് കേസുകളും 57 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.