LiveTV

Live

National

പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാനായി സ്വന്തം നിലം വിറ്റ് 25 ലക്ഷം സമാഹരിച്ച് ഈ സഹോദരങ്ങള്‍

സ്ഥലക്കച്ചവടവും കൃഷിയുമാണ് ഇപ്പോള്‍ പാഷ സഹോദരന്മാര്‍ ചെയ്യുന്നത്. സഹോദരങ്ങള്‍ക്ക് തങ്ങളുടെ മാതാപിതാക്കളെ നഷ്ടപ്പെടുമ്പോള്‍ താജുമുലിന് അഞ്ചും മുസാമ്മിലിന് മൂന്നും വയസ് പ്രായമായിരുന്നു

പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാനായി സ്വന്തം നിലം വിറ്റ് 25 ലക്ഷം സമാഹരിച്ച് ഈ സഹോദരങ്ങള്‍

സ്വന്തം നിലം വിറ്റ 25 ലക്ഷം കൊണ്ട് പാവങ്ങള്‍ക്ക് സഹായങ്ങളുമായി സഹോദരങ്ങള്‍. കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ നിന്നുള്ള താജമ്മുല്‍ പാഷ, മുസമ്മില്‍ പാഷ എന്നിവരാണ് പാവങ്ങളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയത്. കോലാറിലെ ദിവസവേതനക്കാരായ തൊഴിലാളികള്‍ കഷ്ടപ്പെടുന്നത് കണ്ടതിന് ശേഷമാണ് സ്വന്തം നിലം വിറ്റ് 25 ലക്ഷം സമാഹരിച്ച് അവരെ സഹായിക്കാന്‍ സഹോദരങ്ങളായ കച്ചവടക്കാര്‍ രംഗത്തെത്തിയത്.

എണ്ണയും ഭക്ഷ്യധാന്യങ്ങളും നിലം വിറ്റ പണം കൊണ്ട് അവര്‍ വാങ്ങി. പിന്നീട് വീടിനടുത്ത് തന്നെ സാമൂഹിക അടുക്കള തുടങ്ങുകയും പാവങ്ങള്‍ക്കായി വിതരണം ചെയ്യുകയും ചെയ്തു. ഞങ്ങളുടെ മാതാപിതാക്കളുടെ മരണശേഷം കോലാറിലെ മുത്തശിയുടെ പഴയ വീട്ടിലേക്ക് വരുമ്പോള്‍ ജാതിമതഭേദമന്യേ ഹിന്ദുക്കളും സിക്കുകാരും മുസ്‍ലിംസുമെല്ലാം ഞങ്ങളെ സഹായിച്ചിരുന്നു. താജമ്മുല്‍ പാഷ പറഞ്ഞു.

സ്ഥലക്കച്ചവടവും കൃഷിയുമാണ് ഇപ്പോള്‍ പാഷ സഹോദരന്മാര്‍ ചെയ്യുന്നത്. സഹോദരങ്ങള്‍ക്ക് തങ്ങളുടെ മാതാപിതാക്കളെ നഷ്ടപ്പെടുമ്പോള്‍ താജുമുലിന് അഞ്ചും മുസാമ്മിലിന് മൂന്നും വയസ് പ്രായമായിരുന്നു. മാതാപിതാക്കളുടെ മരണശേഷം ചിക്ബല്ലാപൂരില്‍ നിന്നും മുത്തശ്ശിയുടെ വീടായ കോലാറിലേക്ക് അവര്‍ ചേക്കേറുകയായിരുന്നു.