LiveTV

Live

National

കോവിഡിന്റെ മറവില്‍ മുസ്‌ലിം പീഢനം, 101 മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു

''മുസ്‌ലിം ആയതിന്റെ പേരില്‍ ചികിത്സ നിഷേധിക്കപ്പെട്ട സംഭവങ്ങളും പലയിടത്തു നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത് അസ്വസ്ഥപ്പെടുത്തുന്നതാണ്. റേഷനും ധനസഹായവും മുസ്‌ലിംകള്‍ക്ക് നല്‍കുന്നില്ലെന്നും...

കോവിഡിന്റെ മറവില്‍ മുസ്‌ലിം പീഢനം, 101 മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മുസ്‌ലിംകള്‍ക്കെതിരായ പീഢന വാര്‍ത്തകള്‍ പുറത്തു വരുന്ന സാഹചര്യത്തില്‍ ആശങ്ക അറിയിച്ച് 101 മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖര്‍, മുന്‍ ഐ.പി.എസ് ഓഫീസര്‍മാരായ എ.എസ് ദുലാത്ത്, ജൂലിയോ റിബേറിയോ, മുന്‍ മുഖ്യവിവരാവകാശ കമ്മീഷണര്‍ വാജഹാത് ഹബീബുള്ള, ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്, മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേഷി എന്നിവര്‍ അടക്കമുള്ള 101 പേരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.

'കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ഭയവും അരക്ഷിതത്വവും മുസ്‌ലിംകള്‍ക്കെതിരെ തിരിച്ചുവിടാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. രാജ്യത്തിന്റെ പൊതുമണ്ഡലത്തില്‍ നിന്നും മുസ്‌ലിം സമുദായത്തെ മാറ്റി നിര്‍ത്തുകയാണ്. മറ്റുജനവിഭാഗങ്ങളെ സംരക്ഷിക്കാനെന്ന പേരിലാണ് ഇത് നടക്കുന്നത്' കത്ത് പറയുന്നു.

'പരസ്പരം സഹായിച്ചും ഒന്നിച്ചു നിന്നും മാത്രമേ നമുക്ക് കോവിഡിന്റെ വെല്ലുവിളികളെ അതിജീവിക്കാനാവൂ. ന്യൂഡല്‍ഹിയിലെ നിസാമുദീനില്‍ നടന്ന തബ്‌ലീഗി സമ്മേളനത്തിന് ശേഷം മുസ്‌ലിംകള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അതിക്രമങ്ങളുടെ വാര്‍ത്തകള്‍ വരുന്നുണ്ട്.

തബ്‌ലീഗ് ജമാഅത്ത് കേന്ദ്രത്തെ മറയാക്കി ഇസ്‌ലാം ഭീതി പടർത്താനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്ന്
ടി.പി അബ്ദുല്ല കോയ മദനി
Also Read

തബ്‌ലീഗ് ജമാഅത്ത് കേന്ദ്രത്തെ മറയാക്കി ഇസ്‌ലാം ഭീതി പടർത്താനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്ന് ടി.പി അബ്ദുല്ല കോയ മദനി

ഡല്‍ഹി സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് നടത്തിയ ആ സമ്മേളനം അപലപിക്കപ്പെടേണ്ടതാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, ഒരുവിഭാഗം മാധ്യമങ്ങള്‍ ഈ സംഭവത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുകയാണ്. മുസ്‌ലിം സമുദായത്തെ ഒന്നാകെ ഉത്തരവാദിത്വമില്ലാത്തവരായി വിശേഷിപ്പിച്ച് അധിക്ഷേപിക്കുകയാണ്'വാര്‍ത്താ ഏജന്‍സി പി.ടി.ഐ വഴി പുറത്തുവന്ന തുറന്ന കത്ത് പറയുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 101 മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് കത്തിനു പിന്നിലുള്ളത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുടരുന്നവരല്ലെന്നും രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനാണ് ഈ കത്തെഴുതുന്നതെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.

സന്യാസിമാരുടെ കൊല; അറസ്റ്റിലായ 101 പേരില്‍ ഒരാള്‍ പോലും മുസ്‌ലിം അല്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി
Also Read

സന്യാസിമാരുടെ കൊല; അറസ്റ്റിലായ 101 പേരില്‍ ഒരാള്‍ പോലും മുസ്‌ലിം അല്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി

'മുസ്‌ലിം ആയതിന്റെ പേരില്‍ ചികിത്സ നിഷേധിക്കപ്പെട്ട സംഭവങ്ങളും രാജ്യത്തിന്റെ പലയിടത്തു നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത് അസ്വസ്ഥപ്പെടുത്തുന്നതാണ്. സര്‍ക്കാരുകള്‍ കോവിഡ് ദുരിദാശ്വാസത്തിന്റെ ഭാഗമായി അനുവദിക്കുന്ന റേഷനും ധനസഹായവും മുസ്‌ലിംകള്‍ക്ക് നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സാമൂഹ്യ അകലം പാലിച്ചും മാസ്‌ക് ധരിച്ചും കൈ സോപ്പിട്ടു കഴുകിയുമാണ് നമുക്ക് കോവിഡിനെ അകറ്റി നിര്‍ത്താനാവുക. ഏതെങ്കിലും പ്രത്യേക വിഭാഗം ജനവിഭാഗങ്ങള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൊറോണ വരാന്‍ സാധ്യതയുണ്ടെന്ന പ്രചാരണങ്ങള്‍ വസ്തുതക്ക് നിരക്കുന്നതല്ല' എന്ന് ഓര്‍മ്മിപ്പിക്കുന്ന കത്ത് ഇന്ത്യയുമായി പരമ്പരാഗതമായി മികച്ച ബന്ധം നിലനിര്‍ത്തുന്ന ചില ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ പോലും രാജ്യത്തെ നിലവിലെ സംഭവങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

പല്‍ഗര്‍ സംഭവം വര്‍ഗീയവത്കരിച്ചെന്ന കേസില്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
Also Read

പല്‍ഗര്‍ സംഭവം വര്‍ഗീയവത്കരിച്ചെന്ന കേസില്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ യാതൊരു ഭയപ്പാടിന്റേയും ആവശ്യമില്ലെന്ന് സര്‍ക്കാരുകളുടെ പ്രവൃത്തിയിലൂടെ മാത്രമേ തെളിയിക്കാനാവൂ എന്ന് ഓര്‍മ്മിപ്പിക്കുന്ന കത്ത് ആശുപത്രി, റേഷന്‍ സംവിധാനങ്ങളും ധനസഹായങ്ങളും അര്‍ഹതപ്പെട്ട എല്ലാ പൗരന്മാര്‍ക്കും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നിര്‍ദേശം നല്‍കണമെന്നും നിര്‍ദേശിക്കുന്നുണ്ട്.