LiveTV

Live

National

ക്വാറന്‍റൈന്‍ ലംഘനം; ഉത്തരാഖണ്ഡില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞടക്കം 51 പേര്‍ക്കെതിരെ കേസ്

ലോക്ക്ഡൌൺ സമയത്ത് ഹോം ക്വാറന്‍റൈന്‍ നിര്‍ദേശം ലംഘിച്ചുവെന്നാരോപിച്ച് ഉത്തരാഖണ്ഡില്‍ 51 പേര്‍ക്കെതിരെ കേസ്. കേസെടുത്തവരില്‍ 6 മാസം പ്രായമുള്ള കുട്ടിയേയും പൊലീസ് ഉള്‍പ്പെടുത്തി

ക്വാറന്‍റൈന്‍ ലംഘനം; ഉത്തരാഖണ്ഡില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞടക്കം 51 പേര്‍ക്കെതിരെ കേസ്

ലോക്ക്ഡൌൺ സമയത്ത് ഹോം ക്വാറന്‍റൈന്‍ നിര്‍ദേശം ലംഘിച്ചുവെന്നാരോപിച്ച് ഉത്തരാഖണ്ഡില്‍ 51 പേര്‍ക്കെതിരെ കേസ്. കേസെടുത്തവരില്‍ 6 മാസം പ്രായമുള്ള കുട്ടിയേയും പൊലീസ് ഉള്‍പ്പെടുത്തി. രണ്ട്, എട്ട് വയസ്സുള്ള കുട്ടികളും കേസെടുത്തവരില്‍ ഉള്‍പ്പെടും. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് പൊലീസിന്റെ നടപടി.

എന്നാല്‍ പൊലീസിന്റെ വിചിത്രമായ നടപടിക്കെതിരെ ജില്ലാ മജിസ്‌ട്രേറ്റ് രംഗത്തെത്തി. എട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിന് കീഴിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ഉത്തരകാശി ജില്ലാ മജിസ്‌ട്രേറ്റ് മാധ്യമങ്ങളെ അറിയിച്ചു.

ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് ഉപയോഗിച്ച് കുട്ടികളെ അറസ്റ്റ് ചെയ്തതിനെതിരേ ജില്ലയിലെ കോവിഡ് 19 മജിസ്‌ട്രേറ്റിനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്യുമെന്നും അച്ചടക്ക നടപടികളുണ്ടാകുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മജിസ്‌ട്രേറ്റ് കൂട്ടിച്ചേര്‍ത്തു. കേസിൽ വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍ നടപടിയെടുക്കുമെന്നും മജിസ്ട്രേറ്റ് കൂട്ടിച്ചേര്‍ത്തു.