LiveTV

Live

National

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഒരു വര്‍ഷത്തെ ക്ഷാമബത്ത മരവിപ്പിച്ചു

പെന്‍ഷന്‍കാര്‍ക്കും ഒരുവര്‍ഷത്തെ ക്ഷാമബത്ത നല്‍കില്ല. 2020 ജനുവരി മുതലുള്ള ക്ഷാമബത്തയാണ് മരവിപ്പിച്ചത്.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഒരു വര്‍ഷത്തെ ക്ഷാമബത്ത മരവിപ്പിച്ചു

കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഒരു വര്‍ഷത്തെ ക്ഷാമബത്ത മരവിപ്പിച്ചു. പെന്‍ഷന്‍കാര്‍ക്കും ഒരുവര്‍ഷത്തെ ക്ഷാമബത്ത നല്‍കില്ല. 2020 ജനുവരി മുതലുള്ള ക്ഷാമബത്തയാണ് മരവിപ്പിച്ചത്. കോവിഡിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

കേന്ദ്രജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത നേരത്തെ വര്‍ധിപ്പിച്ചിരുന്നു. ഈ നടപടിയാണ് ഇപ്പോള്‍ മരവിപ്പിച്ചത്. കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ ഡി.എ. 17 ശതമാനത്തില്‍ നിന്ന് 21 ശതമാനമാക്കി വര്‍ധിപ്പിച്ചത്. ജനുവരി ഒന്ന് മുതല്‍ നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍, ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇതു നടപ്പാക്കേണ്ടെന്നാണ് തീരുമാനം. കൂടാതെ, 2020 ജൂലായിലും, 2021 ജനുവരിയിലും ഉണ്ടാകേണ്ട ഡിഎ വര്‍ധനയും വേണ്ടെന്നുവെച്ചിട്ടുണ്ട്.

അതേസമയം, നിലവിലുള്ള ക്ഷാമബത്താ നിരക്ക് തുടരുമെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ക്ഷാമബത്താ വര്‍ധനവ് മരവിപ്പിച്ചതിലൂടെ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 27,000 കോടി രൂപയുടെ ചെലവ് കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.