LiveTV

Live

National

ഗുജറാത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരാഴ്ച്ചക്കിടെ മൂന്നിരട്ടിയായി

ഏപ്രില്‍ 15ന് 766 കോവിഡ് ബാധിതരാണ് ഗുജറാത്തിലുണ്ടായിരുന്നതെങ്കില്‍ ഏപ്രില്‍ 22 ആകുമ്പോഴേക്കും കോവിഡ് രോഗികളുടെ എണ്ണം 2407 ആയി ഉയര്‍ന്നു...

ഗുജറാത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരാഴ്ച്ചക്കിടെ മൂന്നിരട്ടിയായി

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. എന്നാല്‍, അതിവേഗത്തിലാണ് ഗുജറാത്തിലെ കോവിഡ് രോഗികളുടെ എണ്ണം കൂടുതന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ മൂന്നിരട്ടിയായാണ് ഗുജറാത്തിലെ കോവിഡ് ബാധിതരുടെ എണ്ണവും കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും വര്‍ധിച്ചത്. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനമായി ഗുജറാത്ത് മാറി.

ഏപ്രില്‍ 15ന് ഔദ്യോഗിക കണക്കുകള്‍ പ്രകാരം 766 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇത് ഏപ്രില്‍ 22 ആകുമ്പോഴേക്കും 2407 ആയി ഉയര്‍ന്നു. രോഗികളുടെ എണ്ണത്തില്‍ മൂന്നിരട്ടിയിലേറെ വര്‍ധന. ഏപ്രില്‍ 15ന് ഗുജറാത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവര്‍ 36 ആയിരുന്നു. പിന്നീടുള്ള ഏഴ് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണത്തില്‍ 67 എണ്ണത്തിന്റെ കൂടി വര്‍ധനവുണ്ടായി. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടായ മഹാരാഷ്ട്രക്ക്(270) തൊട്ടു പിന്നിലായി കോവിഡ് രോഗികളുടെ എണ്ണത്തിലും(2407) മരണത്തിലും(103) ഗുജറാത്തിന്റെ സ്ഥാനം.

രാജ്യത്ത് കോവിഡ് ബാധിതര്‍ 21000 കടന്നു; 680 ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായി
Also Read

രാജ്യത്ത് കോവിഡ് ബാധിതര്‍ 21000 കടന്നു; 680 ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായി

ബുധനാഴ്ച്ച രാജ്യത്ത് 1273 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ ആകെ രോഗികളുടെ എണ്ണം 21,248 ആയി. 1273 പുതിയ കേസുകളില്‍ 1017 എണ്ണവും(80%) റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ യു.പി, ഡല്‍ഹി എന്നിവയാണ് കോവിഡ് വ്യാപനത്തില്‍ മുന്നിലുള്ള സംസ്ഥാനങ്ങള്‍.

കേരളം, കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ അഞ്ച് തെക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ നിന്നായി ബുധനാഴ്ച്ച ആകെ 124 കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. വടക്കു കിഴക്കേ ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ അഞ്ച് ദിവസം ഒറ്റ കോവിഡ് കേസ് പോലും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. ആകെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 49 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതില്‍ 34 എണ്ണം അസമില്‍ നിന്നും 11 എണ്ണം മേഘാലയയില്‍ നിന്നുമാണ്.