LiveTV

Live

National

കോവിഡ് പരിശോധനക്കെത്തിയ ഡോക്ടര്‍ക്കുനേരെ വീണ്ടും ആക്രമണം

കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചയാളെ പരിശോധിക്കാന്‍ ചെന്നപ്പോഴാണ് ഡോക്ടറേയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനേയും വീട്ടുകാര്‍ ആക്രമിച്ചത്.

കോവിഡ് പരിശോധനക്കെത്തിയ ഡോക്ടര്‍ക്കുനേരെ വീണ്ടും ആക്രമണം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പോയ സര്‍ക്കാര്‍ ഡോക്ടര്‍ക്കു നേരെ മധ്യപ്രദേശില്‍ ആക്രമണം. കോവിഡ് സംശയിക്കുന്നയാളെ പരിശോധിക്കാന്‍ പോയപ്പോഴാണ് ഡോക്ടര്‍ക്കും ഒപ്പമുണ്ടായ പൊലീസുകാരനും നേരെ ആക്രമണം ഉണ്ടായത്. ഡോക്ടര്‍മാരെ ആക്രമിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നിയമം ശക്തമാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് നേരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ ആക്രമണമാണിത്. നേരത്തെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പുറമേ പൊലീസുകാരും ശുചീകരണ തൊഴിലാളികളും ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായിരുന്നു.

ആരോഗ്യപ്രവര്‍ത്തകരെ  കയ്യേറ്റം ചെയ്യുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും; കുറ്റക്കാര്‍ക്ക് ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ
Also Read

ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും; കുറ്റക്കാര്‍ക്ക് ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ

ഷിയോപുര്‍ ജില്ലയിലെ ഗാസ്വാനി ഗ്രാമത്തില്‍ വെച്ചാണ് ഡോക്ടറും പൊലീസുകാരനും ആക്രമണത്തിന് ഇരയായത്. പരിശോധനക്കെത്തിയ ഡോ. പവന്‍ ഉപധ്യായ്ക്കും എ.എസ്.ഐ ശ്രീരാം അശ്വതിക്കും നേരെ ഗ്രാമീണനും മകനും കല്ലെടുത്ത് എറിയുകയായിരുന്നു. ഡോക്ടര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടപ്പോള്‍ പൊലീസിന് തലയില്‍ മുറിവുണ്ട്. ആക്രമണം നടത്തിയ ഗ്രാമീണന്റെ മകന്‍ ഗോപാലിന്റെ അസുഖം പരിശോധിക്കാന്‍ ആദ്യം ഡോക്ടര്‍ തനിയെയാണ് എത്തിയത്.

അപ്പോള്‍ ഗോപാലിന്റെ കുടുംബം ആരെയും പരിശോധിക്കാന്‍ അനുവദിച്ചില്ല. ഇതോടെ ഡോക്ടര്‍ പൊലീസില്‍വിവരം അറിയിക്കുകയും ഒരു പൊലീസുകാരനേയും കൂട്ടി വരികയുമായിരുന്നു. ഇതോടെ ഗ്രാമീണനായ കര്‍ഷകനും രണ്ട് ആണ്‍മക്കളും ചേര്‍ന്ന് കല്ലെറിയുകയായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇവര്‍ക്കെതിരെ ദേശ സുരക്ഷാ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.