LiveTV

Live

National

'ബി.ജെ.പി വര്‍ഗ്ഗീയ വിദ്വേഷത്തിന്റെ വൈറസ് പരത്തുന്നു' സോണിയ ഗാന്ധി

ഓരോ കുടുംബത്തിനും കുറഞ്ഞത് 7500 രൂപ നല്‍കണം, എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം, ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പാക്കണം...

'ബി.ജെ.പി വര്‍ഗ്ഗീയ വിദ്വേഷത്തിന്റെ വൈറസ് പരത്തുന്നു' സോണിയ ഗാന്ധി

കൊറോണ വൈവറസ് പ്രതിസന്ധി ആരംഭിച്ച ശേഷം ആദ്യമായി കേന്ദ്ര സര്‍ക്കാരിനെതിരെ തുറന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. ബി.ജെ.പി പരത്തുന്ന വര്‍ഗ്ഗീയ വിദ്വേഷത്തിന്റേയും മുന്‍ധാരണകളുടേയും വൈറസ് രാജ്യത്തെ ഓരോ പൗരനേയും ആശങ്കയിലാക്കുന്നതാണെന്ന് സോണിയ ഗാന്ധി ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.

കൊറോണ വൈറസ് പോലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ ഒന്നിച്ചു നിന്നാണ് നമ്മള്‍ വിപത്തിനെ നേരിടേണ്ടത്. എന്നാല്‍ ബി.ജെ.പി വര്‍ഗ്ഗീയ വിദ്വേഷത്തിന്റേയും മുന്‍ധാരണകളുടേയും വൈറസിനെ പരത്താനാണ് ശ്രമിക്കുന്നത്. ഇത് നമ്മുടെ സമൂഹത്തിന്റെ ഐക്യത്തിന് പോലും ഭീഷണിയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ തയ്യാറാണെന്നു കാണിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് പലതവണ കത്തെഴുതിയെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞു.

പാവങ്ങളുടെ അരിയെടുത്ത് പണക്കാരന് കൈ കഴുകാന്‍ കൊടുക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി
Also Read

പാവങ്ങളുടെ അരിയെടുത്ത് പണക്കാരന് കൈ കഴുകാന്‍ കൊടുക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

കോവിഡിനെതിരെ ഭാഗീകമായ പ്രവര്‍ത്തനം മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ലോക്ഡൗണ്‍ മൂലം തൊഴിലാളികളും കര്‍ഷകരും അടങ്ങുന്ന അസംഘടിത മേഖലയിലുള്ളവര്‍ വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. മെയ് മൂന്നിന് ശേഷം ലോക്ഡൗണ്‍ എങ്ങനെ അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തമായ ധാരണയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. ഇതേ രീതിയില്‍ ലോക്ഡൗണ്‍ തുടരാനാണ് തീരുമാനമെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നും സോണിയ ഓര്‍മ്മിപ്പിച്ചു.

രാജ്യത്ത് കോവിഡ് പരിശോധനകള്‍ വളരെ കുറവാണ്. വേഗത്തില്‍ ഇത് വര്‍ധിപ്പിക്കാനുള്ള നടപടിയെടുക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാത്തത് കോവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയെ ദുര്‍ബലമാക്കുന്നുണ്ട്. രാജ്യത്തെ 11 കോടി ജനങ്ങള്‍ പൊതുവിതരണ സംവിധാനത്തിന് പുറത്താണ്. ഇത് ഉള്‍ക്കൊണ്ടുകൊണ്ട് കുടുംബത്തിലെ ഓരോ അംഗത്തിനും പ്രതിമാസം പത്ത് കിലോ ധാന്യവും ഒരു കിലോ പയര്‍ വര്‍ഗ്ഗങ്ങളും ഒരു കിലോ പഞ്ചസാരയും വിതരണം ചെയ്യാനായാല്‍ മാത്രമേ പട്ടിണി ഇല്ലാതാക്കാനാവൂ എന്നും സോണിയ ഗാന്ധി ഓര്‍മ്മിപ്പിച്ചു.

മതിയായ സുരക്ഷാ സൗകര്യങ്ങള്‍ പോലുമില്ലാതെ കോവിഡിനെതിരെ പോരാടുന്ന ഓരോരുത്തരേയും സോണിയ ഗാന്ധി അഭിനന്ദിച്ചു. രാജ്യത്ത് കുറഞ്ഞത് 12 കോടി തൊഴിലുകളെങ്കിലും കോവിഡ് മൂലം നഷ്ടമായിട്ടുണ്ട്. വന്‍ സാമ്പത്തിക പ്രതിസന്ധിയിലായ ജനങ്ങളെ രക്ഷിക്കാന്‍ കുടുംബത്തിന് കുറഞ്ഞത് 7500 രൂപ വീതം നല്‍കണമെന്നും സോണിയ ഗാന്ധി നിര്‍ദേശിച്ചു.