LiveTV

Live

National

കിണര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ആന്ധ്രാപ്രദേശ് എം.എല്‍.എക്ക് പുഷ്പവൃഷ്ടിയോടെ സ്വീകരണം

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷമായ ടിഡിപി രംഗത്തെത്തിയിട്ടുണ്ട്

കിണര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ആന്ധ്രാപ്രദേശ് എം.എല്‍.എക്ക്  പുഷ്പവൃഷ്ടിയോടെ സ്വീകരണം

ലോക്ക്ഡൗണിനിടെ ആന്ധ്രാപ്രദേശില്‍ എംഎല്‍എയ്ക്ക് പുഷ്പവൃഷ്ടിയോടെ സ്വീകരണം. കിണര്‍ ഉല്‍ഘാടനം ചെയ്യാന്‍ എത്തിയ എംഎല്‍എയും നടിയുമായ റോജയെ സ്വീകരിക്കാനാണ് സംഘാടകര്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വലിയ ആള്‍ക്കൂട്ടത്തെ പുഷ്പവൃഷ്ടി നടത്താന്‍ ഒരുക്കി നിര്‍ത്തിയത്. ഭരണകക്ഷിയായ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് എംഎല്‍എയാണ് റോജ. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷമായ ടിഡിപി രംഗത്തെത്തിയിട്ടുണ്ട്.

ചിറ്റൂര്‍ ജില്ലയിലെ പുത്തൂരാണ് സംഭവം. ഇവിടെയാണ് കുഴല്‍ക്കിണറിന്റെ ഉദ്ഘാടനത്തിനായി റോജയെത്തിയത്. ഇത്തരത്തില്‍ സ്വീകരണം ഒരുക്കുന്നതിനെക്കുറിച്ച് താനറിഞ്ഞില്ലെന്ന് റോജ പറഞ്ഞു. അവരുടെ മനസ് വേദനിപ്പിക്കേണ്ടെന്ന് കരുതിയാണ് പുഷ്പവൃഷ്ടി അടക്കമുള്ളവ തടയാതിരുന്നത്. ചടങ്ങില്‍ പങ്കെടുത്തവരെല്ലാം മാസ്‌ക് ധരിചച്ചിരുന്നുവെന്നും സാമൂഹ്യ അകലം പാലിച്ചിരുന്നുവെന്നും എംഎല്‍എ അവകാശപ്പെട്ടു.

കിണര്‍ ഉദ്ഘാടനത്തിന് ശേഷം അവിടെക്കൂടിയവര്‍ക്ക് റോജ റോഷനും വിതരണം ചെയ്തിരുന്നു. ഇതിനും വലിയ ക്യൂവാണ് ഉണ്ടായിരുന്നത്. സംഭവം ലോക്ഡൌണ്‍ ലംഘനമാണെന്നും ഇത്തരത്തില്‍ ഒരു ചടങ്ങ് നടത്തിയത് അംഗീകരിക്കാനാവില്ലെന്നും ടി.ഡി.പി ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ക്ക് പകരം പുത്തൂരിലുള്ളവര്‍ക്ക് എന്തെങ്കിലും ടി.ഡി.പിയോട് റോജ ആവശ്യപ്പെട്ടു. പുത്തൂര്‍ കുടിവെള്ളക്ഷാമം ഉള്ള പ്രദേശമാണ്. ഇവിടുത്തെ എം.എല്‍.എ ടിഡിപിക്കാരനാണ്. സംസ്ഥാന സര്‍ക്കാര്‍ പുത്തൂരുകാരെ സഹായിക്കാന്‍ രംഗത്ത് വരണമെന്നും റോജ ആവശ്യപ്പെട്ടു. ടി.ഡി.പി നേതാക്കള്‍ അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും റോജ ആരോപിച്ചു.

കോവിഡ് 19 ബാധിച്ച് ആന്ധ്രാപ്രദേശില്‍ 24 പേരാണ് മരിച്ചത്. 813 രോഗികള്‍ സംസ്ഥാനത്ത് ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്.