LiveTV

Live

National

കൊറോണക്കെതിരെയുള്ള പോരാട്ടത്തിലാണ് ഈ മുത്തശ്ശി; 98ാം വയസിലും മാസ്ക് തുന്നി ഗൗർദേവ്

രാവിലെ എഴുന്നേറ്റാല്‍ പ്രാര്‍ത്ഥനക്ക് ശേഷം തന്റെ പഴയ തുന്നല്‍ മെഷീനടുത്തേക്ക് പോകും ഗൌര്‍ദേവ്

 കൊറോണക്കെതിരെയുള്ള പോരാട്ടത്തിലാണ് ഈ മുത്തശ്ശി; 98ാം വയസിലും മാസ്ക് തുന്നി ഗൗർദേവ്

കൊറോണക്കെതിരെ പോരാടാന്‍ പ്രായമൊന്നും ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് പഞ്ചാബില്‍ നിന്നുമുള്ള ഈ മുത്തശ്ശി. 98ാമത്തെ വയസിലും ആവശ്യക്കാര്‍ക്ക് വേണ്ടി മാസ്ക് തുന്നുകയാണ് പഞ്ചാബിലെ മോഗ സ്വദേശിനിയായ ഗൌര്‍ദേവ് കൌര്‍ ധാലിവാള്‍.

രാവിലെ എഴുന്നേറ്റാല്‍ പ്രാര്‍ത്ഥനക്ക് ശേഷം തന്റെ പഴയ തുന്നല്‍ മെഷീനടുത്തേക്ക് പോകും ഗൌര്‍ദേവ്. പാവപ്പെട്ടവര്‍ക്ക് വേണ്ടി മാസ്ക് തുന്നുകയാണ് ലക്ഷ്യം. എല്ലാ ദിവസവും രാവിലെ 8 മുതല്‍ വൈകിട്ട് നാല് വരെ ഈ മാസ്ക് തുന്നല്‍ തുടരും. മുത്തശ്ശി മാസ്ക് തുന്നുന്ന ഫോട്ടോ വൈറലായതോടെ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗടക്കമുള്ളവര്‍ രംഗത്ത് വന്നു.

“കൊറോണക്കെതിരായ പോരാട്ടത്തിൽ ദരിദ്രർക്ക് മുഖംമൂടി നിർമ്മിച്ച 98 കാരിയായ ആ സ്ത്രീയാണ്, പഞ്ചാബിലെ ഏറ്റവും ശക്തയായ കൊറോണ വൈറസ് പോരാളി. കുടുംബത്തോടൊപ്പം അവര്‍ പഞ്ചാബിനായി മാസ്ക് തുന്നുകയാണ്.പഞ്ചാബികളുടെ ഇത്തരത്തിലുള്ള സമർപ്പണം ഞങ്ങൾ എത്ര ശക്തരാണെന്നതിന്‍റെ തെളിവാണ്. ഏത് വെല്ലുവിളിയെയും ഞങ്ങൾ മറികടക്കുമെന്നും എന്ന് “അമരീന്ദർ സിംഗ് ട്വിറ്ററില്‍ കുറിച്ചു.

സംസ്ഥാനത്ത് 245 ലധികം പേർക്ക് വൈറസ് ബാധിച്ചതിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ് സർക്കാർ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ഇതോടെ ധാലിവാളിന്റെ ഉദ്യമത്തിന് സംഭാവനകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.“ഞങ്ങളുടെ പ്രദേശത്തെ നിരവധി പച്ചക്കറി വിൽപ്പനക്കാർ മാസ്ക് ധരിച്ചിരുന്നില്ല. കൊറോണ വൈറസിൽ നിന്ന് സ്വയം രക്ഷിക്കായി ഇത് ധരിക്കാൻ ഞങ്ങൾ അവരോട് പറഞ്ഞു, പക്ഷേ അവർക്ക് മാസ്ക് വാങ്ങാനാകുമായിരുന്നില്ല. ഇതോടെയാണ് മാസ്‌ക്കുകൾ തുന്നി അവർക്ക് സൗജന്യമായി നൽകാൻ ഞങ്ങൾ തീരുമാനിച്ചത്,“ എന്ന് ധാലിവാലിന്റെ മരുമകൾ പി.ടി.ഐയോട് പറഞ്ഞു. പഞ്ചാബില്‍ ഇതുവരെ 16 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.