LiveTV

Live

National

ലോക് ഡൌണ്‍ പിന്‍വലിക്കുന്നത് വീണ്ടും രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍

ജീവിതം സാധാരണ നിലയിലാകുമ്പോള്‍ ആളുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങുകയും രോഗവ്യാപനം വീണ്ടുമുണ്ടാകുകയും ചെയ്യും

ലോക് ഡൌണ്‍ പിന്‍വലിക്കുന്നത് വീണ്ടും രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഉടനെ പിന്‍വലിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി നീതി ആയോഗ് അംഗം ഡോ.വി.കെ പോള്‍. ലോക്ഡൗണ്‍ കാലാവധി കുറക്കുന്നത് കൊറോണ വൈറസിന് വീണ്ടും വ്യാപിക്കാനുള്ള അവസരമാണെന്നും ജൂണ്‍,ജൂലൈ മാസങ്ങള്‍ നിര്‍ണായകമാകുമെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. മേയ് 3 നാണ് ലോക് ഡൌണ്‍ അവസാനിക്കുന്നത്.

ജീവിതം സാധാരണ നിലയിലാകുമ്പോള്‍ ആളുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങുകയും രോഗവ്യാപനം വീണ്ടുമുണ്ടാകുകയും ചെയ്യും. വീണ്ടും വൈറസ് വ്യാപിക്കുന്നത് ഇതുവരെ നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങളെ പിന്നോട്ട് വലിക്കും. അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയിലും ലോക്ഡൗണ്‍കൊണ്ട് കൈവരിച്ച നേട്ടങ്ങളെ നഷ്ടപ്പെടുത്താനാകില്ല. വൈറസ് വ്യാപനം പരിശോധിക്കുകയും കൂടുതല്‍ മോശം അവസ്ഥയിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. മെയ് മൂന്നിന് ശേഷം സൂക്ഷ്മമായും ഘട്ടം ഘട്ടമായും മാത്രമേ ലോക്ക്ഡൗണ്‍ പിന്‍വലിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.

എയിംസിലെ പീഡിയാട്രിക്‌സ് മുന്‍ പ്രൊഫസറായ ഡോ. പോള്‍, ഗവണ്‍മെന്റിന്റെ കോവിഡ് മാനേജുമെന്റ് പദ്ധതിയുടെ ആസൂത്രണത്തിലും നടപ്പാക്കലിലും പ്രധാന പങ്കുവഹിക്കുന്നുണ്ട്.അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 18,985 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. മരണം 600 കടക്കുകയും ചെയ്തു.