LiveTV

Live

National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; മരണം 603 ആയി

രാജ്യത്ത് ICMR നടത്താനുദ്ദേശിച്ച അതിവേഗ പരിശോധന വഴിമുട്ടി. ചൈനയിൽ നിന്നെത്തിച്ച കിറ്റുകളുടെ ഗുണമേൻമക്കുറവ് പരിശോധനകൾക്ക് തിരിച്ചടിയായിരിക്കുകയാണ്; കേന്ദ്ര മന്ത്രിസഭാ യോഗം സാഹചര്യങ്ങള്‍ വിലയിരുത്തും.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; മരണം 603 ആയി

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 18,985 ആയി. 603 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. ഇന്ന് ചേരുന്ന മന്ത്രിസഭ യോഗവും സാമ്പത്തിക കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയും നിലവിലെ സാഹചര്യം ചർച്ച ചെയ്യും.

രാജ്യത്ത് ICMR നടത്താനുദ്ദേശിച്ച അതിവേഗ പരിശോധന വഴിമുട്ടി. ചൈനയിൽ നിന്നെത്തിച്ച കിറ്റുകളുടെ ഗുണമേൻമക്കുറവ് പരിശോധനകൾക്ക് തിരിച്ചടിയായിരിക്കുകയാണ്. സമൂഹവ്യാപനം ഉണ്ടോ എന്നറിയാൻ അതിവേഗ പരിശോധന കിറ്റ് ഉപയോഗിച്ച് 25 സംസ്ഥാനങ്ങളിൽ നിന്നായി 32,000 സാമ്പിൾ പരിശോധിക്കാനായിരുന്നു ICMR നീക്കം. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത കിറ്റുകൾ ഗുണമേൻമയില്ലെന്ന് കണ്ടെത്തിയതോടെ പരിശോധന നിർത്തി.

പ്രായമായവരെയും കിടപ്പിലായവരെയും ശ്രുശ്രൂഷിക്കുന്നവർ, പ്രീപെയ്ഡ് കണക്ഷൻ റീചാർജ്, ബ്രെഡ് ഫാക്ടറി, പാൽ സംസ്കരണം, നഗരമേഖലയിലെ പൊടി മില്ലുകൾ, പാഠപുസ്തക കടകൾ, ഇലക്ട്രോണിക് കടകൾ എന്നിവയെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് മരണം സ്ഥിരീകരിച്ചവരുടെയും സംശയിക്കുന്നവരുടെയും മൃതശരീരം ഇന്ത്യയിലേക്ക് കൊണ്ടുവരികയാണെങ്കിൽ പാലിക്കേണ്ട നടപടിക്രമവും ആരോഗ്യമന്ത്രാലയം പുറത്തിറങ്ങി. ഹോട്ട്സ്പോട്ട്, നിയന്ത്രിത മേഖല, ക്ലസ്റ്ററുകൾ എന്നിവിടങ്ങളിൽ നിന്നുള്ളവരും, പലായനത്തിന്റെ ഭാഗമായവരുമായ പ്രസവം അടുത്തിരിക്കുന്നവർക്ക് ലക്ഷണങ്ങൾ ഇല്ലെങ്കിലും കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു. ബ്ലഡ് ബാങ്കുകളിൽ ആവശ്യത്തിന് രക്തം ഉറപ്പാക്കാനും നിർദേശം നൽകി. കോവിഡ് വ്യാപനം, പ്രതിരോധ നടപടികൾ എന്നിവ സംബന്ധിച്ച് ഫോൺ കോൾ വഴി സർക്കാർ സർവെ നടത്തുന്നുണ്ട്.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; മരണം 603 ആയി

അതേസമയം രാജ്യത്ത് രോഗബാധിതർ 18985ഉം മരണം 603ഉം കടന്നു. രോഗവിമുക്തി നേടുന്നവരുടെ നിരക്ക് 17.48 ശതമാനത്തിലെത്തിയെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം. ഡൽഹിയിൽ രോഗബാധിതർ 2156ഉം മരണം 47ഉം ആയി . നിയന്ത്രണപ്രദേശങ്ങൾ 87 ആക്കി. ഡൽഹി - നോയിഡ അതിർത്തി അടച്ചു. രാജസ്ഥാനിൽ രോഗബാധിതർ 1735ലും മരണം 26 ലും എത്തി. യുപിയിൽ രോഗബാധിതർ 1300 ആയി.

മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ 5000 കടന്നു. ഇന്നലെ മാത്രം19 പേരാണ് മരിച്ചത്. സംസ്ഥാനത്തെ ലോക്ക്ഡൗൺ ഇളവുകൾ റദ്ദാക്കി. മധ്യപ്രദേശിലെ ഇൻഡോറിൽ 12 പൊലീസുകാർക്ക് കോവിഡ് ബാധിച്ചു. ഗുജറാത്തിൽ കോവിഡ് രോഗികളുടെ എണ്ണം 2100 ‌ കടന്നു.

മഹാരാഷ്ട്രയിൽ 552 പേർക്ക് കൂടി കോവിഡ് കണ്ടെത്തിയതോടെ, ആകെ രോഗികളുടെ എണ്ണം 5218 ആയി. ഇന്നലെ മാത്രം 19 പേർ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 251 പേരാണ് മരിച്ചത്. ധാരാവിയിൽ ഇന്നലെ ഒരു മരണവും 12 കേസുകളും റിപ്പോർട്ട് ചെയ്തു. ഇപ്പോൾ ചേരിപ്രദേശത്ത് നിന്ന് ആകെ 179 കേസുകളും 12 മരണവും. സംസ്ഥാനത്ത് അടച്ചുപൂട്ടൽ ഇളവുകൾ റദ്ദാക്കി. ജനം ഉത്തരവാദിത്വത്തോടെ പെരുമാറുന്നില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

മുംബൈ, പൂനെ എന്നിവിടങ്ങളിലെ ഇളവുകളും ഇല്ലാതാക്കി. സംസ്ഥാനത്ത് അടച്ചുപൂട്ടൽ ലംഘനത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 60,005 ആയി. പൊലീസിനെ ആക്രമിച്ച കേസുകളിൽ 411 പേർ അറസ്റ്റിലായിട്ടുണ്ട്.

നാഗപടയിൽ ക്വാറന്റൈൻ കേന്ദ്രമായി പ്രവർത്തിച്ചുവരികയായിരുന്ന റിപ്പൺ ഹോട്ടലിലുണ്ടായ തീ അണച്ചു. നിരീക്ഷണത്തിലായിരുന്ന 25 പേരെയും 2 ജീവനക്കാരെയും രക്ഷിച്ചു. മധ്യപ്രദേശിലെ ഇൻഡോറിൽ 12 പൊലീസുകാർക്ക് കോവിഡ് ബാധിച്ചു. സംസ്ഥാനത്ത് ആകെ രോഗികൾ - 1552 ആയി. മരണം ഇതുവരെ 80ഉം ഗുരുതരാവസ്ഥയിൽ ഉള്ളവർ 29 പേരും ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 67 കേസും 4 മരണവും ഉണ്ടായി. ഗുജറാത്തിൽ മരണസംഖ്യ 90 ലെത്തി. ഇന്നലെയെത്തിയ പുതിയ കേസുകൾ 112 ആണ്. 13 മരണവും റിപ്പോർട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണം 2178.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; മരണം 603 ആയി

രാജ്യത്തെ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമായി ഇന്നലെ മാത്രം മരിച്ചത് നാലുപേരാണ്. ഇതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആകെ മരണസംഖ്യ, 80 ആയി. ആകെ രോഗികളുടെ എണ്ണം 3706 ആയി.

രോഗബാധിതര്‍ വര്‍ധിയ്ക്കുമ്പോള്‍, ആശുപത്രി വിടുന്നവരുടെ എണ്ണം ചില സംസ്ഥാനങ്ങളിലെങ്കിലും കൂടുന്നതാണ് ആശ്വാസമുണ്ടാക്കുന്ന ഏക വാര്‍ത്ത. തമിഴ്നാട്ടില്‍ ഇന്നലെ 76 രോഗം സ്ഥിരീകരിച്ചപ്പോള്‍, 178 പേര്‍ ആശുപത്രി വിട്ടു. 1596 രോഗബാധിതരുടെ എണ്ണം. ഇതില്‍ 635 പേര്‍ക്ക് രോഗം ഭേദമായി. ഇന്നലെ ഒരാള്‍ കൂടി മരിച്ചു. 18 ആണ് മരണസംഖ്യ.

ആന്ധ്രാപ്രദേശില്‍ ഇന്നലെ രണ്ട് പേരാണ് മരിച്ചത്. മരണസംഖ്യ 22 ആയി. 35 പേര്‍ക്ക് കൂടി, രോഗം സ്ഥിരീകരിച്ചു. കര്‍നൂലിലാണ് കൂടുതല്‍ രോഗികള്‍ ഉള്ളത്. കൃഷ്ണ, ഗുണ്ടൂര്‍ ജില്ലകളിലും രോഗികളുടെ എണ്ണം വര്‍ധിയ്ക്കുന്നുണ്ട്. 757 ആണ് സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം. 96 പേര്‍ ആശുപത്രി വിട്ടു.

കര്‍ണാടകയില്‍ ഒരു മരണം കൂടി ഇന്നലെ റിപ്പോര്‍ട്ടു ചെയ്തു. കൽബുർഗി ജില്ലയിലായിരുന്നു മരണം സംഭവിച്ചത്. രാജ്യത്തെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത കൽബുർഗിയിൽ മാത്രം, ഇതോടെ മരണം നാലായി. സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 17 ആണ്. പത്ത് പേർക്കാണ് ഇന്നലെ രോഗം കണ്ടെത്തിയത്. രോഗബാധിതർ 418 ആയി.129 പേര്‍ക്ക് രോഗം ഭേദമായി.

തെലങ്കാനയില്‍, ഇന്നലെ 56 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 928 ആണ് രോഗബാധിതരുടെ എണ്ണം. മരണസംഖ്യ 23 ആണ്. ഹൈദരബാദിലാണ് കൂടുതല്‍ രോഗികള്‍ ഉള്ളത്. 498 പേര്‍. ചികിത്സയിലുണ്ടായിരുന്ന 194 പേര്‍ ആശുപത്രി വിട്ടു. പുതുച്ചേരിയില്‍ ഇതുവരെ ഏഴു പേര്‍ക്കാണ് രോഗം ബാധിച്ചത്. നാലുപേര്‍ ആശുപത്രി വിട്ടു.