പ്രതീകാത്മക പ്രതിഷേധം പാടില്ലെന്ന് ഡോക്ടര്‍മാരോട് അമിത്ഷാ
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പതിവായതോടെയാണ് ഐ.എം.എ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്...

പ്രതീകാത്മക സമരം പോലും നടത്താന്‍ അനുവദിക്കില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കര്‍ശന നിര്‍ദേശം നല്കി ആഭ്യന്ത്രമന്ത്രി അമിത് ഷാ. രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ ആള്‍ക്കൂട്ടം ആക്രമിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിനെതിരെയാണ് ഡോക്ടര്‍മാര്‍ പ്രതീകാത്മക പ്രതിഷേധം പ്രഖ്യാപിച്ചിരുന്നത്.
രാജ്യമെങ്ങുമുള്ള ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും മെഴുകുതിരി തെളിയിച്ച് ഇന്ന് പ്രതിഷേധിക്കണമെന്നാണ് ഐ.എം.എ നിര്‍ദേശിച്ചിരുന്നത്. വെളുത്ത കോട്ടിട്ട് മെഴുകുതിരി കത്തിച്ചായിരിക്കണം വൈറ്റ് അലര്‍ട്ട് എന്ന് പേരിട്ടിരുന്ന പ്രതിഷേധമെന്നും ഡോക്ടര്‍മാരുടെ സംഘടന കത്തിലൂടെ അറിയിച്ചിരുന്നു. ഈ പ്രതീകാത്മക പ്രതിഷേധം പാടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.
ഐ.എം.എ പ്രതിനിധികളുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. ഇതിനിടെയാണ് അമിത് ഷാ ഐ.എം.എക്ക് പ്രതീകാത്മക പ്രതിഷേധം പാടില്ലെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യവും സര്‍ക്കാരും ഡോക്ടര്മാര്ക്കൊപ്പമുണ്ടെന്നും ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.
അമിത് ഷായുടെ ഉറപ്പിനെ തുടര്‍ന്ന് പ്രതീകാത്മക സമരം മാറ്റിവെച്ചതായി ഐ.എം.എ അറിയിച്ചു.
Adjust Story Font
16