LiveTV

Live

National

രാഷ്ട്രപതി ഭവനിലെ ഒരാള്‍ക്ക് കോവിഡ്; 125 കുടുംബങ്ങള്‍ ഐസലേഷനില്‍

ശുചീകരണത്തൊഴിലാളിയുടെ മരുമകളുടെ അമ്മ കോവിഡ് -19 മൂലം അടുത്തിടെ കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.

രാഷ്ട്രപതി ഭവനിലെ ഒരാള്‍ക്ക് കോവിഡ്; 125 കുടുംബങ്ങള്‍ ഐസലേഷനില്‍

രാഷ്ട്രപതി ഭവനിലെ ശുചീകരണ തൊഴിലാളിയുടെ ബന്ധുവിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് രാഷ്ട്രപതി ഭവനിലെ 125 ഓളം കുടുംബങ്ങളെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ച സ്ത്രീ, രാഷ്ട്രപതി ഭവനിലെ ജോലിക്കാരിയല്ലെങ്കിലും, ഇവര്‍ ഈ സമുച്ചയത്തിലാണ് താമസിക്കുന്നത്.

ശുചീകരണ തൊഴിലാളിയുടെ മരുമകളുടെ അമ്മ കോവിഡ് -19 മൂലം അടുത്തിടെ കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. കുടുംബാംഗങ്ങളെല്ലാം ഇവരുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് സർക്കാർ ഇടപെട്ട് മുഴുവന്‍ കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കി. തുടര്‍ന്ന് എല്ലാവരുടെയും കോവിഡ് പരിശോധന നടത്തുകയും ചെയ്തു. ഇതില്‍ കുടുംബാംഗങ്ങള്‍ക്ക് എല്ലാവരും കോവിഡ് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ രാഷ്ട്രപതി ഭവന്‍ ജീവനക്കാരിയുടെ മരുമകള്‍ക്ക് കോവിഡ് 19 രോഗമുണ്ടെന്നാണ് ഇപ്പോള്‍ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.

പരിശോധന ഫലത്തെ തുടർന്ന് രാഷ്ട്രപതി ഭവന്‍ സമുച്ചയത്തിലെ 125 കുടുംബങ്ങളെയാണ് ഐസലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതേസമയം, ഒരേ ബ്ലോക്കിനുള്ളിലെ 25 വീടുകൾക്ക് കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമുച്ചയത്തിലെ മറ്റ് വീടുകളിലെ താമസക്കാർക്ക് പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനായി പുറത്തിറങ്ങാം. പക്ഷേ ഇവരേയും നിരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് സ്ഥിരീകരിച്ച യുവതിക്ക് രാഷ്ട്രപതി ഭവനുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഇവര്‍ താമസിച്ചിരുന്ന വീട്ടിലെ ബന്ധു രാഷ്ട്രപതി ഭവനിലെ ശുചീകരണ തൊഴിലാളിയാണെന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.