LiveTV

Live

National

ഇന്ത്യ മുസ്‌ലിംകൾക്ക് സ്വർഗം, അവരുടെ അവകാശങ്ങൾ സുരക്ഷിതം: കേന്ദ്രമന്ത്രി

രാജ്യത്ത് വർധിച്ചുവരുന്ന ഇസ്‌ലാമോഫോബിയ നിയന്ത്രിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപടികളെടുക്കണമെന്ന് മുസ്‌ലിം രാഷ്ട്രങ്ങളുടെ സംഘടന (ഒ.ഐ.സി) ആവശ്യപ്പെട്ടിരുന്നു

ഇന്ത്യ മുസ്‌ലിംകൾക്ക് സ്വർഗം, അവരുടെ അവകാശങ്ങൾ സുരക്ഷിതം: കേന്ദ്രമന്ത്രി

ഇന്ത്യ മുസ്‌ലിംകൾക്ക് സ്വർഗമാണെന്നും അവരുടെ അവകാശങ്ങൾ സുരക്ഷിതമാണെന്നും കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി. പി.ടി.ഐ ആണ് അദ്ദേഹത്തെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് വർധിച്ചുവരുന്ന ഇസ്‌ലാമോഫോബിയ നിയന്ത്രിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപടികളെടുക്കണമെന്ന് മുസ്‌ലിം രാഷ്ട്രങ്ങളുടെ സംഘടന (ഒ.ഐ.സി) ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നഖ്‌വിയുടെ പ്രസ്താവന എന്നാണ് സൂചന.

ഇന്ത്യ മുസ്‌ലിംകൾക്ക് സ്വർഗമാണ്; അവരുടെ സാമൂഹികവും സാമ്പത്തികവും മതപരവുമായ അവകാശങ്ങൾ സുരക്ഷിതമാണ്‌
മുഖ്താര്‍ അബ്ബാസ് നഖ്‍വി, കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി

ഇന്ത്യയിലെ കോവിഡ് 19 വ്യാപനത്തിന്റെ കാരണക്കാർ തബ്‌ലീഗി ജമാഅത്തുകാരാണെന്നും മുസ്ലിംകളെ ഒറ്റപ്പെടുത്തണമെന്നുമുള്ള വിധത്തിൽ സംഘ് പരിവാറും വലതുപക്ഷ മാധ്യമങ്ങളും നടത്തിയ പ്രചാരണങ്ങൾ രാജ്യാന്തരതലത്തിൽ ചർച്ചയായിരുന്നു. അറബ് രാജ്യങ്ങളിലെ പല പ്രമുഖരും ഇക്കാര്യത്തിൽ വിമർശനവുമായി ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നു. 50-ലേറെ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളുടെ സംഘടനയായ ഒ.ഐ.സി ശക്തമായ വിയോജിപ്പും രേഖപ്പെടുത്തി.

ഇതിനെ തുടർന്ന്, കോവിഡ് രോഗത്തിന് മതമോ ജാതിയോ നിറമോ വംശമോ ഭാഷയോ അതിർത്തിയോ ഇല്ലെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നു. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ അംബ് പവൻ കപൂർ പ്രധാനമന്ത്രിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും യു.എ.ഇയിലുള്ള ഇന്ത്യക്കാർ വിഭാഗീയ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

‘ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നത് തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണം’ - മോദിയോട് മുസ്‍ലിം രാഷ്ട്ര നേതാക്കള്‍
Also Read

‘ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നത് തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണം’ - മോദിയോട് മുസ്‍ലിം രാഷ്ട്ര നേതാക്കള്‍

സോഷ്യൽമീഡിയയിലെ ഇന്ത്യക്കാരുടെ വിദ്വേഷ പ്രചരണം; പ്രതിഷേധവുമായി അറബ് പ്രമുഖർ രംഗത്ത് 
Also Read

സോഷ്യൽമീഡിയയിലെ ഇന്ത്യക്കാരുടെ വിദ്വേഷ പ്രചരണം; പ്രതിഷേധവുമായി അറബ് പ്രമുഖർ രംഗത്ത്