LiveTV

Live

National

സാമൂഹിക അകലം പാലിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാം- മഹാരാഷ്ട്ര ആരോഗ്യ മന്ത്രി

1897ലെ എപിഡമിക് ഡിസീസസ് ആക്ട്, 2005ലെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ആക്ട് എന്നീ വകുപ്പുകളുടെ അടിതസ്ഥാനത്തിലാണ് മദ്യ വില്‍പന ശാലകള്‍ അടച്ചിട്ടിരിക്കുന്നത്

സാമൂഹിക അകലം പാലിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാം- മഹാരാഷ്ട്ര ആരോഗ്യ മന്ത്രി

സാമൂഹിക അകലം പാലിക്കുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ മദ്യശാലകള്‍ തുറക്കാമെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപെ. ലോക്ക് ഡൌണിനെത്തുടര്‍ന്ന് കേന്ദ്ര നിര്‍ദ്ദേശമനുസരിച്ച് മദ്യ വില്‍പന ശാലകള്‍ ഒരു മാസമായി അടച്ചിട്ടിരിക്കുകയാണ്.

'സാമൂഹിക അകലം പാലിക്കുകയാണെങ്കില്‍, മദ്യ വില്‍പന ശാലകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കം' ഹോട്ട് സ്പോട്ടുകളല്ലാത്ത ഇടങ്ങളില്‍ മദ്യ വില്‍പന ശാലകള്‍ തുറക്കാന്‍ പറ്റുമോ ഇല്ലയോ എന്ന് ഏപ്രില്‍ 17ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ കൃത്യമായി പറയുന്നില്ല. ഇതിനെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകന് ഉത്തരം നല്‍കുകയായിരുന്നു ആരോഗ്യ മന്ത്രി.

ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞില്ലെങ്കിലും മഹാരാഷ്ട്രയില്‍ ഉടന്‍ തന്നെ മദ്യശാലകള്‍ ചിലയിടങ്ങളിലെങ്കിലും ഉപാധികളോടെ തുറക്കാന്‍ സാധ്യത കാണുന്നുണ്ട്. പക്ഷെ, മുതിര്‍ന്ന എക്സൈസ് ഉദ്യോഗസ്ഥര്‍ ഈ സാധ്യത തള്ളിക്കളഞ്ഞു. അവശ്യ സാധനങ്ങളുടെ പട്ടികയില്‍ പെടാത്തതിനാല്‍ 1897ലെ എപിഡമിക് ഡിസീസസ് ആക്ട്, 2005ലെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ആക്ട് എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് മദ്യ വില്‍പന ശാലകള്‍ അടച്ചിട്ടിരിക്കുന്നതെന്നും മുതിര്‍ന്ന എക്സൈസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.