LiveTV

Live

National

മഹാരാഷ്ട്രയിൽ ആരോഗ്യ പ്രവർത്തകര്‍ ദുരിതത്തില്‍

രോഗം സ്ഥിരീകരിച്ചവർക്ക് ശരിയായ ചികിത്സയോ ഭക്ഷണമോ ലഭിക്കുന്നില്ല, നിരീക്ഷണത്തിലുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കുകയോ പ്രോട്ടോക്കോൾ പാലിക്കുകയും ചെയ്യുന്നില്ലെന്ന് നഴ്സുമാർ പറയുന്നു

മഹാരാഷ്ട്രയിൽ ആരോഗ്യ പ്രവർത്തകര്‍ ദുരിതത്തില്‍

മഹാരാഷ്ട്രയിൽ ആരോഗ്യ പ്രവർത്തകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ സർക്കാരും ആശുപത്രികളും.50 ൽ അധികം ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ച ജസ്ലോക്ക് ആശുപത്രിയിൽ നഴ്സുമാർ ദുരിതത്തിലാണ്. രോഗം സ്ഥിരീകരിച്ചവർക്ക് ശരിയായ ചികിത്സയോ ഭക്ഷണമോ ലഭിക്കുന്നില്ല.

നിരീക്ഷണത്തിലുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കുകയോ പ്രോട്ടോക്കോൾ പാലിക്കുകയും ചെയ്യുന്നില്ലെന്ന് നഴ്സുമാർ പറയുന്നു. രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം അനുദിനം വർധിക്കുകയാണ് മഹാരാഷ്ട്രയിൽ. പതിനഞ്ചിലധികം ആശുപത്രികൾ അടച്ചു.

ഈ സാഹചര്യത്തിലും ആരോഗ്യ പ്രവർത്തകർക്ക് വേണ്ട സൗകര്യങ്ങളും സുരക്ഷയുമൊരുക്കാൻ സർക്കാരും ആശുപത്രികളും തയ്യാറാകുന്നില്ലെന്ന് നഴ്സുമാർ പറയുന്നു. ജസ്ലോക്ക് ആശുപത്രിയിലെ രോഗം സ്വീകരിച്ച 55 ഓളം നഴ്സുമാരിൽ 27 പേർ കഴിയുന്നത് ഒരൊറ്റ ഹോസ്റ്റർ ഹാളിൽ. ഹോസ്റ്റലും ശുചിമുറിയും വൃത്തിയാക്കുന്നത് ഇവർ തന്നെ. ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും നഴ്സുമാർ പറയുന്നു.

നിരീക്ഷണത്തിലുള്ളവരുടെ സാമ്പിളുകൾ കൃത്യമായി ശേഖരിക്കുന്നില്ലെന്നും പരിശോധനാഫലം രേഖാമൂലം നൽകുന്നില്ലെന്നും നഴ്സുമാർ പറയുന്നു. നിരീക്ഷണത്തിലുള്ളവരെ നിർബന്ധിച്ച് ജോലി എടുപ്പിക്കുന്നു. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നില്ലെന്നും ലക്ഷണങ്ങളുള്ള നഴ്സുമാരെ നിരീക്ഷണത്തിൽ വിടുന്നത് അത് വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണെന്നും നഴ്സുമാർ ആരോപിച്ചു.