LiveTV

Live

National

ഡല്‍ഹി വംശഹത്യ: ജാമിഅ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ ഡല്‍ഹി പൊലീസ് യു.എ.പി.എ ചുമത്തി

ഡല്‍ഹി വംശഹത്യ: ജാമിഅ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ  ഡല്‍ഹി പൊലീസ് യു.എ.പി.എ ചുമത്തി

ജാമിഅ മില്ലിയ ഇസ്‍ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് മേല്‍ യു.എ.പി.എ ചുമത്തി ഡല്‍ഹി പൊലീസ്. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് യു.എ.പി.എ ചുമത്തിയത്. ജാമിഅ വിദ്യാർഥികളായ മീരാൻ ഹൈദർ, സഫൂറ സർഗാർ എന്നിവർക്കെതിരെയാണ് യു.എ.പി.എ ചുമത്തിയത്. ഡല്‍ഹി വംശഹത്യയുമായി ബന്ധപെട്ട എഫ്.ഐ.ആറിലാണ് ഡല്‍ഹി പൊലീസ് നടപടി. സഫൂറ സർഗാർ ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോര്‍ഡിനേറ്ററാണ്. ഹൈദര്‍ ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയിലെ അംഗമാണ്. ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെയും യു.എ.പി.എ ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തതായി മീരാൻ ഹൈദറിന്റെ അഭിഭാഷകന്‍ അക്രം ഖാന്‍ ഔട്ട്ലുക്കി-നോട് പറഞ്ഞു.

കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികള്‍ക്ക് മേല്‍ രാജ്യദ്രോഹം, കൊലപാതകം, കൊലപാതക ശ്രമം, പരസ്പര വിദ്വേഷം സൃഷ്ടിച്ച് കലാപത്തിന് ശ്രമിക്കല്‍‍ എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. വിദ്യാര്‍ഥികള്‍ക്കെതിരായ യു.എ.പി.എ കേസില്‍ ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. വിദ്യാര്‍ഥികളെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെടുകയും ചെയ്തു.