LiveTV

Live

National

'വീട്ടിലിരുന്ന് മടുത്തു'; ലോക്ക് ഡൌണ്‍ ലംഘിച്ച് 250 കിലോമീറ്റര്‍ യാത്ര ചെയ്ത് ഛത്തീസ്ഗഢ് മന്ത്രി

ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യമെന്ന് ലഖ്മ കൂട്ടിച്ചേര്‍ത്തു

'വീട്ടിലിരുന്ന് മടുത്തു'; ലോക്ക് ഡൌണ്‍ ലംഘിച്ച് 250 കിലോമീറ്റര്‍ യാത്ര ചെയ്ത് ഛത്തീസ്ഗഢ് മന്ത്രി

ലോക്ക്ഡൗണ്‍ ലംഘിച്ച് 250 കിലോമീറ്റര്‍ യാത്ര ചെയ്ത് ഛത്തീസ്ഗഢ് മന്ത്രി. എക്സൈസ് മന്ത്രി കവാസി ലഖ്മയാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തി യാത്ര നടത്തിയത്. ലോക്ക് ഡൌണ്‍ കാലത്ത് വീട്ടിലിരുന്ന് മടുത്തത് കൊണ്ട് യാത്ര ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണം.

റായ്ഗണ്ഡിലെ ഒരു സന്യാസിയെ കാണാനാണ് ലഖ്മ പോയത്. 'റായ്പൂരിലെ വീട്ടിലിരുന്ന് എനിക്ക് മടുത്തു. അതുകൊണ്ട് മഹാത്മജിയെ കാണാനായി റായ്ഗണ്ഡിലെത്തി', ലഖ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യമെന്ന് ലഖ്മ കൂട്ടിച്ചേര്‍ത്തു.

'ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് പ്രധാനം. ലോക്ക്ഡൗണ്‍ നീക്കാന്‍ ജില്ലകള്‍ അഭ്യര്‍ഥിച്ചാല്‍ അത് നടപ്പിലാക്കും. സംസ്ഥാനം കൊറോണ വൈറസിന്റെ പിടിയിലാണ്. ഡോക്ടര്‍മാരും അധികൃതരും സാധാരണക്കാരും ഉള്‍പ്പെടെ കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ്', ലഖ്മ കൂട്ടിച്ചേര്‍ത്തു. മെയ് മൂന്ന് വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുകയും ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് മന്ത്രിയുടെ യാത്ര.