LiveTV

Live

National

മുംബൈയിൽ മാധ്യമ പ്രവർത്തകർക്ക് കൂട്ട കോവിഡ് ബാധ; 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഇവരിൽ റിപ്പോട്ടർമാർ, കാമറമാൻമാർ, ഫോട്ടോഗ്രാഫർമാർ, എന്നിവർ ഉൾപ്പെടുന്നു.

മുംബൈയിൽ മാധ്യമ പ്രവർത്തകർക്ക് കൂട്ട കോവിഡ് ബാധ; 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

മുംബൈയിൽ 21 മാധ്യമ പ്രവർത്തകർക്ക് കൂട്ട കോവിഡ് ബാധ. സംസ്ഥാനത്ത് രണ്ട് മേഖലകളിൽ ലോക്ക്ഡൗൺ ഇളവുകൾ നൽകി. ഗുജറാത്തിൽ 108 കേസുകൾ കൂടി സ്ഥിരീകരിച്ചു.

മുംബൈയിലെ 21 മാധ്യമ പ്രവർത്തകർക്കാണ് കൂട്ട രോഗബാധ. ഇവരിൽ റിപ്പോട്ടർമാർ, കാമറമാൻമാർ, ഫോട്ടോഗ്രാഫർമാർ, എന്നിവർ ഉൾപ്പെടുന്നു. കഴിഞ്ഞ ആഴ്ച 3 മാധ്യമ പ്രവർത്തകർക്ക് കോവിഡ് കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഓറഞ്ച്, ഗ്രീൻ മേഖലകളിലാണ് ലോക്ക് ഡൗൺ ഇളവനുവദിച്ചത്.

കാർഷിക- വ്യവസായ മേഖലകൾ പ്രവർത്തിച്ചു തുടങ്ങി. ദേശീയ പാതയിലെ ട്രക്ക് റിപ്പയറിങ്ങ് ഗാരേജുകൾ, ധാബകൾ എന്നിവയ്ക്കും അനുമതിയുണ്ട്. ജില്ലക്കകത്ത് നിയന്ത്രിത രീതിയിൽ ഗതാഗതം നടക്കുന്നുണ്ട്. നാഗ്പൂരിൽ ഇന്ന് 3 പേർക്ക് രോഗം സ്ഥിരീകരിച്ചു. പുനെ, പിംമ്പ്രി ചിഞ്ച്വാഡ് മുൻസിപ്പൽ കോർപ്പറേഷനുകൾ നിയന്ത്രണ മേഖലയാക്കി.

ധാരാവിയിൽ 2500 ആരോഗ്യ പ്രവർത്തകർ അടങ്ങുന്ന മിഷൻ ധാരാവി പ്രവർത്തനം തുടങ്ങി. മുംബൈയിൽ ചൈനീസ് മാതൃകയിൽ മൂന്നുനില ആശുപത്രി കെട്ടിടം പണിയാനുള്ള നടപടികൾ തുടങ്ങി. 90 ദിവസങ്ങൾ കൊണ്ടു പൂർത്തിയാക്കാനാണ് പദ്ധതി.

ഇതുവരെ 4200 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിൽ ഇന്ന് 108 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതുവരെ ആകെ 1851 കേസുകൾ. മരണസംഖ്യ 67 ആയി. മധ്യപ്രദേശിൽ രോഗികളുടെ എണ്ണം 1400 കവിഞ്ഞു. കഴിഞ്ഞ ദിവസം ജബൽപൂരിൽ ആശുപത്രിയിൽ നിന്ന് ചാടിപ്പോയ രോഗിയെ പിടികൂടി.