LiveTV

Live

National

മാസ്‌ക് ധരിച്ചില്ല യു.പിയില്‍ രണ്ട് സ്ത്രീകളടക്കം എട്ട് പേരെ തടവിലാക്കി

ഒരു ലക്ഷം രൂപ ഒരു ലക്ഷം രൂപ പിഴയടക്കണമെന്ന നിര്‍ദേശം പാലിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇവരെ ജയിലിലേക്ക് മാറ്റിയത്...

മാസ്‌ക് ധരിച്ചില്ല യു.പിയില്‍ രണ്ട് സ്ത്രീകളടക്കം എട്ട് പേരെ തടവിലാക്കി

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെന്ന കുറ്റം ചുമത്തി എട്ടുപേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റു ചെയ്തു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇവരെ ജയിലിലേക്ക് മാറ്റുകയായിരുന്നു. യോഗി ആദിത്യനാഥിന്റെ യു.പി സര്‍ക്കാര്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ആഗ്രയിലെ ലോഹ മാണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധപ്രദേശങ്ങളില്‍ നിന്നാണ് എട്ടുപേരെ മാസ്‌ക് ധരിച്ചില്ലെന്ന കുറ്റത്തിന് കസ്റ്റഡിയിലെടുത്തത്. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു ഇവരെന്നും മാസ്‌ക് ധരിച്ചില്ലെന്നുമാണ് പൊലീസ് ഭാഷ്യം.

മോദി സര്‍ക്കാര്‍ കോവിഡിനെ മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് അരുന്ധതി റോയ്
Also Read

മോദി സര്‍ക്കാര്‍ കോവിഡിനെ മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് അരുന്ധതി റോയ്

ശനിയാഴ്ച്ച എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഇവരെ ഹാജരാക്കുകയായിരുന്നു. ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ തെരുവില്‍ അലഞ്ഞു നടന്ന ഇവര്‍ക്ക് സാധിക്കാതെ വന്നതോടെ 14 ദിവസം തടവിലിടാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു.

യു.പിയില്‍ നിന്നും നേരത്തെയും മാസ്‌ക്ധരിക്കാത്തതിന് അറസ്റ്റുണ്ടായിട്ടുണ്ട്. മൂന്ന് പേരെയാണ് കഴിഞ്ഞ ആഴ്ച്ച യു.പിയിലെ ഷാഹ്ഗനി പൊലീസ് അറസ്റ്റു ചെയ്തത്. പൊതുസ്ഥലങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും വായും മൂക്കും മൂടുന്ന രീതിയില്‍ മാസ്‌ക് ധരിക്കണമെന്ന് യു.പി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതുവരെ 960ലേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഉത്തര്‍പ്രദേശില്‍ 14 പേരാണ് ഔദ്യോഗിക രേഖകള്‍ പ്രകാരം കോവിഡ് ബാധിച്ച് മരിച്ചത്.