LiveTV

Live

National

ക൪ണാടക സ൪ക്കാ൪ രാജ്യദ്രോഹത്തിന് കേസെടുത്ത സ്കൂൾ ക്വാറന്റൈൻ കേന്ദ്രമാക്കാൻ വിട്ടുനൽകി മാനേജ്മെന്റ്

ക൪ണാടക സ൪ക്കാ൪ രാജ്യദ്രോഹത്തിന് കേസെടുത്ത സ്കൂൾ ക്വാറന്റൈൻ കേന്ദ്രമാക്കാൻ വിട്ടുനൽകി മാനേജ്മെന്റ്

ക൪ണാടക സ൪ക്കാ൪ രാജ്യ ദ്രോഹത്തിന് കേസെടുത്ത ബീദറിലെ ശാഹീൻ സ്കൂൾ കെട്ടിടങ്ങൾ ക്വാറന്റൈൻ കേന്ദ്രമാക്കാൻ വിട്ടു നൽകി മാനേജ്മെന്റ്. ജില്ല അധികാരികളുടെ അഭ്യ൪ഥന മാനിച്ച് കാമ്പസിലെ നാല് നില കെട്ടിടങ്ങളിൽ സൗകര്യങ്ങളൊരുക്കിയത് 200 ഓളം പേ൪ക്ക്. വൈഫൈ അടക്കം അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയ കേന്ദ്രം മാനവിക സ്നേഹത്തിന്റെ മാതൃക സമ്മാനിക്കുകയാണ്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള നാടകത്തിന്റെ പേരിലാണ് ക൪ണാടകയിലെ ബിജെപി സ൪ക്കാ൪ ശാഹീൻ ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നത്. അധ്യാപികയെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ യൂണിഫോമിലെത്തിയ പൊലീസുദ്യോഗസ്ഥ൪ ചോദ്യം ചെയ്തത് വിവാദമായി. രാജ്യദ്രോഹ കേസ് നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി കുറ്റാരോപിത൪ക്ക് പൊലീസ് പിന്നീട് ജാമ്യവും അനുവദിച്ചു. കോവിഡ് 19 പട൪ന്ന പശ്ചാത്തലത്തിലാണ് ജില്ലാ അധികാരികൾ രാജ്യദ്രോഹത്തിന് വേട്ടയാടിയ സ്കൂൾ അധികൃതരെ സമീപിച്ചത്. ക്വാറന്റൈൻ കേന്ദ്രം തുടങ്ങാനായി. മാനേജ്മെന്റ് സ്ഥാപനം വിട്ടുനൽകിയത് യാതൊരു മടിയുമില്ലാതെ.

സ്ഥാപനം വിട്ടുനൽകിയെന്ന് മാത്രമല്ല. വൈഫൈ അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് സ്ഥാപനം ക്വാറന്റൈൻ കേന്ദ്രം സംവിധാനിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉദാത്ത മാതൃക കൂടി സമ്മാനിക്കുകയാണ് ശാഹീൻ സ്കൂൾ മാനേജ്മെന്റ്.