LiveTV

Live

National

ലോക് ഡൌണ്‍; വീട്ടിലെത്താന്‍ 7 ദിവസം 1,700 കിമീ സൈക്കിള്‍ ചവിട്ടി അതിഥി തൊഴിലാളി

ഏഴ് ദിവസം കൊണ്ടാണ് മഹേഷ് ജന എന്ന തൊഴിലാളി മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നിന്നും ഒഡിഷയിലെ ബനാറയിലുള്ള വീട്ടിലെത്തിയത്

ലോക് ഡൌണ്‍; വീട്ടിലെത്താന്‍ 7 ദിവസം 1,700 കിമീ സൈക്കിള്‍ ചവിട്ടി അതിഥി തൊഴിലാളി

ലോക് ഡൌണില്‍ വീട്ടിലെത്താന്‍ 1700 കിമീ സൈക്കിള്‍ ചവിട്ടി അതിഥി തൊഴിലാളി. ഏഴ് ദിവസം കൊണ്ടാണ് മഹേഷ് ജന എന്ന തൊഴിലാളി മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നിന്നും ഒഡിഷയിലെ ബനാറയിലുള്ള വീട്ടിലെത്തിയത്.

സാംഗ്ലി വ്യവസായിക മേഖലയിലുള്ള ഒരു ഫാക്ടറിയിലാണ് മഹേഷ് ജോലി ചെയ്യുന്നത്. ഒഡിഷയില്‍ നിന്നുള്ള നിരവധി പേര്‍ ഇവിടെയുള്ള മെറ്റല്‍, പ്ലാസ്റ്റിക് ഫാക്ടറികളില്‍ ജോലി ചെയ്യുന്നുണ്ട്. മാര്‍ച്ച് 24ന് ലോക് ഡൌണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഇവരുടെ ജീവിതം അനിശ്ചിതത്വത്തിലായി. എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് മഹേഷ് ഇത്തരമൊരു തീരുമാനമെടുത്തത്.ഏപ്രില്‍ 1ന് പുലര്‍ച്ചെ നാലിനാണ് മഹേഷ് എന്ന ഇരുപതുകാരന്‍ യാത്ര തുടങ്ങിയത്. കയ്യിലൊരു ബാഗ് അതില്‍ ഒരു ബ്ലാങ്കറ്റ്, കുറച്ചു വസ്ത്രങ്ങള്‍,കുറച്ചു ബിസ്കറ്റ് പായ്ക്കറ്റുകള്‍, സോപ്പ്, ഭക്ഷണം, വെള്ളം എന്നിവയും കരുതിയിരുന്നു. കയ്യില്‍ 3000 രൂപയും. 10 കിലോയില്‍ താഴെയാണ് ഈ ബാഗിന് ഭാരമുണ്ടായിരുന്നതെന്ന് മഹേഷ് പറയുന്നു.

കയ്യില്‍ ഫോണോ, വഴി കണ്ടുപിടിക്കാനുള്ള മാപ്പോ ഉണ്ടായിരുന്നില്ല. എന്നാല്‍ ഒട്ടും പേടിയോ സംശയമോ ഇല്ലാതെയാണ് മഹേഷ് ജന യാത്ര തിരിച്ചത്. കഴിയുന്നത്ര ദൂരം സൈക്കിള്‍ ചവിട്ടും, അത് തകരാറിലായാല്‍ നടക്കും, എന്തായാലും വീട്ടിലെത്തും ആ ദൃഢനിശ്ചയവും മനസിലുണ്ടായിരുന്നു.

“എല്ലാ ഫാക്ടറികളും കുറഞ്ഞത് അഞ്ച് മാസമെങ്കിലും അടച്ചിടുമെന്നായിരുന്നു അഭ്യൂഹം,” ജെന പറഞ്ഞു. “എല്ലാവരും വളരെ ഭയപ്പെട്ടു. ഞങ്ങൾ എങ്ങനെ സമ്പാദിക്കും? ഞങ്ങൾ എങ്ങനെ കഴിക്കും? റൂം വാടക ഞങ്ങൾ എങ്ങനെ നൽകും? ഞങ്ങൾ എങ്ങനെ അതിജീവിക്കും, പ്രതിഫലം ലഭിക്കുമോ എന്നതിനെക്കുറിച്ച് ആരും ഞങ്ങളോട് ഒന്നും പറഞ്ഞില്ല. ” ജന പറയുന്നു. പല കുടിയേറ്റ തൊഴിലാളികളും കാല്‍നടയായി സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകുന്ന വാര്‍ത്തകള്‍ ഞങ്ങള്‍ കാണുന്നുണ്ടായിരുന്നു. ഞങ്ങളുടെ കൂടെയുള്ളവര്‍ ഇതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു.

“4-5 ദിവസം ഞങ്ങൾ വലിയ സമ്മർദ്ദത്തിലായിരുന്നു, എന്തുചെയ്യണമെന്ന് ഞങ്ങൾക്ക് അറിയില്ല. എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഞാൻ പോകുന്നുണ്ടോ ഇല്ലയോ? എനിക്ക് ഇത് നിർമ്മിക്കാൻ കഴിയുമോ? ഞാൻ നടന്നാൽ, ഞാൻ ഒരു ദിവസം 50 കിലോമീറ്റർ സഞ്ചരിക്കും…ഒരു മാസത്തിലധികം എടുക്കും! എന്നാൽ സൈക്കിൾ ചവിട്ടിയാല്‍, ഒരു ദിവസം 100 കിലോമീറ്ററോ അതിൽ കൂടുതലോ ചെയ്യാൻ കഴിയും. അത് കുഴപ്പമില്ലെന്ന് തോന്നി'' ജന പറയുന്നു. തുടര്‍ന്ന് ഏപ്രില്‍ 1ന് യാത്ര തിരിക്കുകയായിരുന്നു. യാത്രയിലുടനീളം പൊലീസിനെ ആയിരുന്നു പേടിയെന്ന് ജന ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

ഏപ്രില്‍ 7ന് വൈകിട്ട് ജന ജയ്പൂര്‍ ടൌണിലെത്തി. അവിടെ നിന്ന് വെറും അഞ്ച് കിലോമീറ്റര്‍ ദൂരം മാത്രമേ ജനയുടെ ഗ്രാമത്തിലേക്ക് ഉണ്ടായിരുന്നുള്ളൂ. അവിടെ നിന്നും ഞാനെന്റെ അമ്മാവനെ വിളിച്ചു.അദ്ദേഹം പൊലീസിനെ വിളിച്ചു. അവരെന്ന ഒരു ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കുകയും ചെയ്തു. 14 ദിവസത്തെ ക്വാറന്റൈന്‍ ജീവിതത്തിനിടയില്‍ കുടുംബാംഗങ്ങളെ കാണാന്‍ ജനക്ക് സാധിച്ചു. വീട്ടില്‍ നിന്ന് ഭക്ഷണവുമെത്തിച്ചു. ജനയുടെ സൈക്കിള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.‘ഞങ്ങൾക്ക് അദ്ദേഹത്തെ വിശ്വസിക്കാൻ കഴിയില്ല; മഹാരാഷ്ട്രയിൽ നിന്ന് സൈക്കിൾ ചവിട്ടാൻ കഴിയുന്ന ഒരാൾക്ക് ഇവിടെ നിന്ന് എളുപ്പത്തിൽ രക്ഷപ്പെടാം ’ പൊലീസ് പറഞ്ഞു.

''വഴിയില്‍ പ്രേതങ്ങളെ കാണുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു, എന്നാല്‍ ഒറ്റയെണ്ണത്തിനെപ്പോലും കണ്ടില്ല'' ഏഴ് ദിവസം നീണ്ട സൈക്കിള്‍ യാത്രയില്‍ ജനയുടെ നിരാശ ഇതായിരുന്നു