LiveTV

Live

National

ഇന്ത്യയോട് ഹൈഡ്രോക്സി ക്ലോറിക്വിന്‍ ആവശ്യപ്പെട്ട് യുഎഇയും; കയറ്റി അയച്ചതില്‍ നന്ദി അറിയിച്ച് യുഎഇ

ലോകത്ത് ഏറ്റവും കൂടുതല്‍ ഹൈഡ്രോക്സി ക്ലോറിക്വിന്‍ ഉത്പാദിപ്പിച്ച രാജ്യം ഇന്ത്യയാണ്

ഇന്ത്യയോട് ഹൈഡ്രോക്സി ക്ലോറിക്വിന്‍ ആവശ്യപ്പെട്ട് യുഎഇയും; കയറ്റി അയച്ചതില്‍ നന്ദി അറിയിച്ച് യുഎഇ

കോവിഡ് മഹാമാരിയെ ചെറുക്കാനായി അമേരിക്കക്ക് പിന്നാലെ ഇന്ത്യയോട് ഹൈഡ്രോക്സി ക്ലോറിക്വിന്‍ ആവശ്യപ്പെട്ട് യുഎഇയും. ഇതിനെത്തുടര്‍ന്ന് 5.5 ദശലക്ഷം ഹൈഡ്രോക്സി ക്ലോറിക്വിന്‍ മരുന്നുകള്‍ ഇന്ത്യ കയറ്റി അയച്ചതായും ഡല്‍ഹിയിലെ യുഎഇ എംബസി അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ മരുന്നുകളും നല്‍കും.

മരുന്ന് നല്‍കിയ ഇന്ത്യന്‍ സര്‍ക്കാരിനോട് യുഎഇ എംബസി നന്ദി അറിയിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ ഹൈഡ്രോക്സി ക്ലോറിക്വിന്‍ ഉത്പാദിപ്പിച്ച രാജ്യം ഇന്ത്യയാണ്, നേരത്തെ ഹൈഡ്രോക്സി ക്ലോറിക്വിനിനായി അമേരിക്കയും ഇന്ത്യയെ സമീപിച്ചിരുന്നു. മലേരിയക്കായി ഉപയോഗിക്കുന്ന മരുന്ന കയറ്റി അയച്ചതിനെത്തുടര്‍ന്ന് അമേരിക്ക ഇന്ത്യക്ക് നന്ദി അറിയിക്കുകയും ചെയ്യും.