LiveTV

Live

National

ഹൈഡ്രോക്സി ക്ലോറിക്വിന്‍റെ ഉപയോഗം പല പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകുമെന്ന് ഐ.സി.എം.ആര്‍ പഠനം

ഉദരസംബന്ധിയായ പ്രശ്നങ്ങള്‍, ഛര്‍ദ്ദി, രക്തത്തില്‍ ഗ്ലൂക്കോസ് അംശത്തിന്‍റെ സാരമായ അഭാവം തുടങ്ങിയ പ്രശ്നങ്ങള്‍ പ്രകടമാവുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍

ഹൈഡ്രോക്സി ക്ലോറിക്വിന്‍റെ ഉപയോഗം പല പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകുമെന്ന് ഐ.സി.എം.ആര്‍ പഠനം

കോവിഡ് 19നെ പ്രതിരോധിക്കാനായി ഉപയോഗിക്കുന്ന മലേരിയ മരുന്നായ ഹൈഡ്രോക്സി ക്ലോറിക്വിന്‍ ഉപയോഗിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ സംഭവിക്കുന്നതായി ഐ.സി.എം.ആര്‍ പഠനം. ഉദരസംബന്ധിയായ പ്രശ്നങ്ങള്‍, ഛര്‍ദ്ദി, രക്തത്തില്‍ ഗ്ലൂക്കോസ് അംശത്തിന്‍റെ സാരമായ അഭാവം തുടങ്ങിയ പ്രശ്നങ്ങള്‍ പ്രകടമാവുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഹൈഡ്രോക്സി ക്ലോറിക്വിന്‍റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ഒരു പഠനം നടത്തുകയുണ്ടായി. ഏകദേശം 35 വയസ് പ്രായമുള്ളവര്‍ ഈ മരുന്ന് കഴിക്കുമ്പോള്‍, 10 ശതമാനം ആളുകള്‍ക്ക് അടിവയറ്റില്‍ വേദനയും ആറ് ശതമാനം ആളുകള്‍ക്ക് ഛര്‍ദ്ദിയും 1.3 ശതമാനം ആളുകള്‍ക്ക് ഹൈപ്പോഗ്ലൈസീമിയ എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ.സി.എം.ആറിലെ എപ്പിഡമോളജി, കമ്യൂണിക്കബിള്‍ ഡിസീസ് ഹെഡ് ഡോ. ആര്‍.ആര്‍ ഗംഗകേദ്ഖര്‍ പറഞ്ഞു.

ഈ പ്രശ്നങ്ങള്‍ കാണിക്കുന്ന 22 ശതമാനം ആളുകള്‍ക്കും പ്രമേഹം പോലുള്ള പ്രശ്നങ്ങളുണ്ടെന്നും പഠനത്തില്‍ പറയുന്നു. ഹൈഡ്രോക്സി ക്ലോറിക്വിന്‍ ഫലപ്രദമാണോ എന്നറിയാന്‍ മറ്റൊരു പഠനം കൂടി ഐ.സി.എം.ആര്‍ നടത്തുന്നുണ്ട്.