കോവിഡ് 19 ജാതിയും മതവും നോക്കാറില്ലെന്ന് നരേന്ദ്ര മോദി
ട്വിറ്ററിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം

കോവിഡ് 19 രോഗം എല്ലാ ജനങ്ങളെയും ഒരുപോലെ ബാധിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മതവും ജാതിയും നിറവും ഭാഷയും അതിർത്തിയും നോക്കാതെയാണ് ബാധിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് നമ്മുടെ പ്രതികരണവും പെരുമാറ്റവും ഐക്യത്തിനും സാഹോദര്യത്തിനും ഊന്നല്‍ നല്‍കിയുള്ളതാവണം... ഈ പോരാട്ടത്തിൽ നമ്മളൊന്നിച്ചാണ്. ട്വിറ്ററിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.