LiveTV

Live

National

രാജ്യത്ത് കോവിഡ് മരണം 500 കടന്നു

ഹിമാചലില്‍ കോവിഡ് ഭേദമായ ആള്‍‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കേസാണിത്.

രാജ്യത്ത് കോവിഡ് മരണം 500 കടന്നു

രാജ്യത്ത് കോവിഡ് മരണം 500 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 27 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 507 ആയി. ഡൽഹിയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. ഹിമാചലില്‍ കോവിഡ് ഭേദമായ ആള്‍‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കേസാണിത്. ഡല്‍ഹിയില്‍ എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഡൽഹി ജഹാംഗീർപുരിയിൽ ഒരു കുടുംബത്തിലെ 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 15,712 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

രാജ്യത്തെ 23 സംസ്ഥാനങ്ങളിലെ 47 ജില്ലകൾ കോവിഡ് പോസിറ്റീവ് ലക്ഷണമുള്ള സ്ഥലങ്ങളാണ്. 45 ജില്ലകളിൽ 14 ദിവസത്തിനിടെ ഒരു കോവിഡ് കേസ് പോലും സ്ഥിരീകരിച്ചിട്ടില്ല. മഹാരാഷ്ട്രക്ക് പുറമേ മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളാണ് രോഗബാധിതരുടെ കേന്ദ്രങ്ങളായി തുടരുന്നത്. ഡൽഹി ജഹാംഗീർപുരിയിൽ ഒരു കുടുംബത്തിലെ 26 പേർക്കാണ് കോവിഡ് സ്ഥിരീകിച്ചത്. ഇവര്‍ പല വീടുകളിലായി അടുത്തടുത്ത് താമസിക്കുകയായിരുന്നു. കുടുംബത്തിലുള്ളവർ സാമൂഹിക അകലം പാലിച്ചില്ലെന്ന് ഡൽഹി സർക്കാർ അറിയിച്ചു. തീവ്ര ബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലമാണിത്.