LiveTV

Live

National

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച 75%പേരും 60 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍

പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ ഉളളവരാണ് മരിച്ചവരില്‍ 83 ശതമാനവും...

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച 75%പേരും 60 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍

രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ച 75.3%പേരും 60വയസില്‍ കൂടുതല്‍ പ്രായമുള്ളവരെന്ന് കേന്ദ്ര സര്‍ക്കാര്‍. മരിച്ചവരില്‍ 83% പേര്‍ക്കും പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ അനുബന്ധ രോഗങ്ങള്‍ ഉള്ളവരാണ്. രാജ്യത്ത് 3.3ശതമാനമാണ് കോവിഡ് മരണ നിരക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഡ് ബാധിച്ച് മരിച്ചവരില്‍ 75 വയസിന് മുകളില്‍ പ്രായമുള്ളവരുടെ ശതമാനം 42.2 ആണ്. 60നും75നും ഇടക്ക് പ്രായമുള്ളവര്‍ മരിച്ചവരുടെ 33.1ശതമാനം വരും. 45-60 പ്രായമുള്ളവര്‍ 10.3ശതമാനവും 45 വയസില്‍ താഴെ പ്രായമുള്ളവര്‍ 14.4%വുമാണ്. ഇതോടെ ഇന്ത്യയിലും കോവിഡ് കൂടുതലായി ഗുരുതരമാകുന്നത് മുതിര്‍ന്ന പൗരന്മാരിലാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

24 മണിക്കൂറിനിടെ ആറായിരത്തിലേറെ മരണം; ലോകത്ത് കോവിഡ് മരണം ഒരു ലക്ഷത്തി അറുപതിനായിരം കടന്നു
Also Read

24 മണിക്കൂറിനിടെ ആറായിരത്തിലേറെ മരണം; ലോകത്ത് കോവിഡ് മരണം ഒരു ലക്ഷത്തി അറുപതിനായിരം കടന്നു

രാജ്യത്തെ കോവിഡ് മരണങ്ങളില്‍ 21.8ശതമാനം തബ്‌ലീഗി ജമാത്തുമായി ബന്ധമുള്ളതാണെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം തമിഴ്‌നാട്(84%), ഡല്‍ഹി(63%), തെലങ്കാന(79%), ഉത്തര്‍പ്രദേശ് (59%), ആന്ധ്രപ്രദേശ്(61%), അസം(91%) എന്നിവിടങ്ങളിലെ ഭൂരിഭാഗം കോവിഡ് കേസുകള്‍ക്കും മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നന്ന തബ്‌ലീഗ് സമ്മേളനവുമായി ബന്ധമുണ്ട്. 12 സംസ്ഥാനങ്ങളിലെ 22 ജില്ലകളില്‍ കഴിഞ്ഞ രണ്ട് ആഴ്ച്ചകളില്‍ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന ആശ്വാസകരമായ വിവരവും ആരോഗ്യമന്ത്രാലയം പങ്കുവെച്ചു.

കോവിഡ് പ്രതിരോധത്തിന്റെ മാതൃകയായി വാര്‍ത്താസമ്മേളനത്തിനിടെ ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി രാവ് അഗര്‍വാള്‍ ചൂണ്ടിക്കാണിച്ചത് കേരളത്തിലെ കാസര്‍കോട് ജില്ലയെയാണ്. സാങ്കേതികവിദ്യയും ബോധവല്‍ക്കരണവും ചേര്‍ന്നുള്ള കാമ്പയിനാണ് കാസര്‍കോട് നടന്നത്. ക്വാറന്റെയ്‌നിലുള്ളവരുടെ നിരീക്ഷണത്തിന് ഡ്രോണുകളും ജി.പി.എസ് സംവിധാനവും ഉപയോഗിച്ചു. 100ശതമാനം വീടുവീടാന്തര സര്‍വേയും കാസര്‍കോട് നടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.