LiveTV

Live

National

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 500 കടന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 27 പേര്‍. 1,334 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 507 പേരാണ് ഇതുവരെ മരിച്ചത്.

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 500 കടന്നു

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 500 കടന്നു. കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം പതിനാറായിരത്തിലധികമായി. അവശ്യ വസ്തുക്കളല്ലാത്തവ വിൽക്കാൻ ഇ-കൊമേഴ്സ് സൈറ്റുകൾക്ക് അനുമതിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലം 27 പേ൪ മരിച്ചെന്നും 1334 പേ൪ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 528 പേരാണ് രാജ്യത്താകെ ഇതിനകം മരിച്ചത്. രോഗം സ്ഥിരീകരിച്ചത് 16100ലധികം പേ൪ക്കും. എന്നാൽ കോവിഡ് ബാധിതരുടെ വള൪ച്ച തോതിൽ കുറവുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. പലയിടത്തും രോഗം നിയന്ത്രണവിധേയമായെന്നും കേന്ദ്രമന്ത്രാലയം പറഞ്ഞു.

അതേസമയം ഡൽഹിയിൽ രോഗ ബാധിതരുടെ എണ്ണം രണ്ടായിരത്തിനോടടുത്തു. മരണം 43 ആയി. ലോക്ഡൗണിൽ ഒരിളവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാജസ്ഥാനിൽ 80 പേ൪ക്ക് പുറമെ ജാ൪ഖണ്ഡിലും ബീഹാറിലും പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. അതിനിടെ സംസ്ഥാനത്തിനകത്ത് ജോലി ആവിശ്യാ൪ഥം മുൻകരുതലുകളോടെ യാത്ര ചെയ്യാൻ ഇളവ് നൽകി.