LiveTV

Live

National

രൂപയുടെ മൂല്യം റെക്കോര്‍ഡ് തകർച്ചയിൽ

ആഗോള തലത്തിൽ മറ്റു കറൻസികൾക്കെതിരെ ഡോളർ കാഴ്‌ചവച്ച മുന്നേറ്റവും ഡോളര്‍ സുരക്ഷതായ ഇടമെന്ന നിക്ഷേപകരുടെ കണക്കുകൂട്ടലുമാണ് രൂപയുടെ മൂല്യം കുത്തനെ ഇടിയാന്‍ കാരണമായത്.

രൂപയുടെ മൂല്യം റെക്കോര്‍ഡ് തകർച്ചയിൽ

ലോകത്ത് കോവിഡ് രോഗം വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇന്ന് വ്യാപാരം ആരംഭിച്ച ശേഷം 36 പൈസ ഇടിഞ്ഞ് രൂപയുടെ മൂല്യം 76.80 എന്ന എക്കാലത്തെയും താഴ്ന്ന നിരക്കിലേക്ക് എത്തി.

ആഗോള തലത്തിൽ മറ്റു കറൻസികൾക്കെതിരെ ഡോളർ കാഴ്‌ചവച്ച മുന്നേറ്റവും ഡോളര്‍ സുരക്ഷതമായ ഇടമെന്ന നിക്ഷേപകരുടെ കണക്കുകൂട്ടലുമാണ് രൂപയുടെ മൂല്യം കുത്തനെ ഇടിയാന്‍ കാരണമായത്. 76.75 ലാണ് രൂപ വ്യാപാരം ആരംഭിച്ചതെങ്കിലും മൂല്യം എക്കാലത്തേയും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ബുധനാഴ്ച ഡോളറിനെതിരെ 76.44 ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.

കൊറോണ വൈറസ് കേസുകള്‍ കുത്തനെ ഉയരുന്നത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് വിദഗ്ധരുടെ ആശങ്ക. ഇതിനിടെ ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 1.44 ശതമാനം ഉയർന്ന് 28.09 യു.എസ് ഡോളറിലെത്തി. ആഭ്യന്തര വ്യാപാര സൂചികകളായ സെൻസെക്സ് 116.89 പോയിന്റ് കുറഞ്ഞ് 30,262.92 ലും നിഫ്റ്റി 36.50 പോയിന്റ് കുറഞ്ഞ് 8,888.80 ലും എത്തി.